ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന് പിന്നാലെ മുടിയനും പിന്മാറിയെന്നുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഓണത്തിന് ശേഷം വന്ന എപ്പിസോഡുകളിൽ മുടിയാണ് കാണാനില്ലെന്നായിരുന്നു പരാതി
ഇപ്പോഴിതാ ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് ഋഷി കുമാർ കുറച്ച് തിരക്കിലായത് കൊണ്ടാണ് ഉപ്പും മുളകില്‍ കാണാതിരുന്നത്.
ഇപ്പോള്‍ തിരിച്ച് ലൊക്കേഷനിലേക്കെത്തി. എന്നെ അന്വേഷിച്ച് സന്ദേശം അയച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു നടൻ കുറിച്ചത്.