ദിലീപിനെ കുടിക്കിയതിന് പിന്നിൽ ആ നടനും നടിയും, മുടക്കിയത് കോടികൾ, തിരശ്ശീലയ്ക്ക് പിന്നിലെ മുഖങ്ങൾ..രഹസ്യങ്ങൾ പുറത്തേക്ക്; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ ശാന്തിവിള ദിനേശ്. കേസിൽ പല കളികളും നടക്കുന്നുണ്ട്. കേസിലെ ആദ്യ ഏഴ് പ്രതികളും രക്ഷപ്പെട്ടാലും എട്ടാം പ്രതി ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ചിലരുടെ ആവശ്യം. ദിലീപിനെ കേസിൽ കുടുക്കിയതിന് പിന്നിൽ മലയാള സിനിമയിലെ ഒരു വിഭാഗമാണെന്നും സംവിധായകൻ പറഞ്ഞു. തന്റെ യുട്യൂബ് ചാനലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്

മലയാള സിനിമയിലെ ഒരു ചെറിയ വിഭാഗമാണ് ദിലീപിനെ കേസിൽ കുടുക്കിയതെന്ന് കണ്ണടച്ച് തന്നെ പറയാൻ സാധിക്കും.അതിലൊരു വലിയൊരു നടനുണ്ട്. അയാൾ ഇതിനായി കോടികൾ മുടക്കി എന്നാണ് പറയപ്പെടുന്നത്. സാക്ഷിയായി വിസ്തരിക്കാനിരുന്നൊരു സംവിധായകനെ വാദത്തോട് അടുത്തപ്പോൾ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കാരണം വാദി പ്രതിയാകുമെന്ന് ഉറപ്പായിരുന്നു. എല്ലാവരും ആരാധനയോടെ കാണുന്ന നടിയുമുണ്ട് ദിലീപിനെതിരായ കേസിന് പിന്നിൽ. ഇത്തരത്തിൽ പലർക്കും റോൾ ഉണ്ട്’ ‘നിലവിലെ വിചാരണ കോടതി ജഡ്ജി പ്രമോഷൻ നേടി പോകും മുൻപ് കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയിൽ ദിലീപ് നൽകിയ ഹർജിയിൽ പറയുന്നത്. ചിലർ ചോദിക്കുന്നത് ആ ജഡ്ജ് തന്നെ കേസ് കേൾക്കണമെന്ന് എന്താണ് ദിലീപിന് നിർബന്ധം എന്നാണ്. എന്നാൽ ആ ജഡ്ജി കേസ് കേൾക്കരുതെന്ന് അതിജീവിത എന്തിനാണ് വാശി പിടുക്കുന്നത്?’

ഹണി വർഗീസ് പ്രമോഷനായി പോകുന്നവരെ ഈ കേസിന്റെ വിചാരണ നീട്ടുകയെന്നത് തന്നെയാണ് പ്രോസിക്യൂഷന്റെ ഉദ്ദേശം. ഇതിനകത്ത് പല കളികളും നടക്കുന്നുണ്ട്. മധ്യമ വിചാരണയിൽ പരമാവധി ദിലീപിനെ തേജോവധം ചെയ്ത് കഴിഞ്ഞു. പുരോഗമന മഹിളാവാദികളും മുൻ പോലീസ് ഉദ്യോഗസ്ഥരുമാണ് അന്തി ചർച്ചകളിൽ വന്നിരുന്നു ദിലീപിനെതിരെ സംസാരിക്കുന്നത്’. ‘നടിയെ ആക്രമിക്കുന്നത് റെക്കോഡ് ചെയ്തുവെന്ന് പറയപ്പെടുന്ന ഫോൺ ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. പൾസർ സുനിയോട് ആ ഫോൺ എവിടെയെന്ന് അന്വേഷണ സംഘം ചോദിച്ചിട്ടില്ല. പോലീസുകാർ ആ ഫോൺ കണ്ടെത്താത്തതിൽ ഇരയ്ക്കും യാതൊരു പരിഭവവുമില്ല..

ഫോൺ കണ്ടെത്തിയാലേ കേസ് ജയിക്കൂവെന്ന് ഇന്ന് വരെ ആവശ്യപ്പെടാൻ ഇര തയ്യാറായിട്ടില്ല. ദിലീപിനെ പെടുത്തുക മാത്രമാണല്ലോ ലക്ഷ്യം. അവരാണ് ദിലീപ് സിമ്മും കൊണ്ട് ഒളിച്ച് നടക്കുന്നുവെന്ന് പറയുന്നത്’. ‘കോടതിയിൽ ഇരിക്കുന്ന കേസിനെ കുറച്ച് ബർഗ ദത്തിന്റെ അഭിമുഖത്തിൽ ഇര പ്രതികരിച്ചിട്ടുണ്ട്. അതിന് ഇവിടെ ഒരു പ്രശ്നവും ആർക്കുമില്ല. കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഇട്ട് ഉപയോഗിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനൊന്നും ക്രൈബംബ്രാഞ്ചിന് താത്പര്യമില്ല. കോടിയിൽ വിചാരണ നടക്കെ അന്നേ ദിവസം ഏറിയാൽ പത്ത് പേരാണ് ഉണ്ടായിട്ടുണ്ടാവുക. അവരിൽ നിന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ യാതൊരു പ്രയാസവും ഉണ്ടാകില്ല. പക്ഷേ അന്വേഷിക്കില്ല’.

‘വിഐപിയുടെ ശബ്ദം കേട്ടാൽ അറിയാമെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. അയാളെ കാവ്യ വിളിച്ചത് ഇക്ക എന്നാണെന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നു ഇക്കയല്ല ആ വിഐപി ശരത് ആണെന്ന്. കാവ്യയ്ക്കും അമ്മയ്ക്കും എല്ലാ കാര്യങ്ങളും അറിയാമെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ഇപ്പോൾ കാവ്യ ചിത്രത്തിലേ ഇല്ല. കാനഡയിൽ നടിയുടെ വീഡിയോ കണ്ട നാല് പേർ ഉണ്ടെന്ന് മറ്റൊരു സംവിധായകൻ പറഞ്ഞു. അവർ സിമ്മുമായി വരുമെന്ന് പറഞ്ഞിട്ട് അവർ വന്നോ? ഈ കേസിൽ ഒരു മാഡം ഉണ്ടെന്നാണ് പറഞ്ഞത്? ഇപ്പോൾ മാഡം എവിടെ?’

കാണാൻ പാടില്ലാത്ത പലതും കണ്ട ദിലീപിന്റെ ആദ്യ ഭാര്യ ഫോൺ ആലുവ പുഴയിലേക്ക് എടുത്തെറിഞ്ഞെന്ന് അന്തി ചർച്ചയിലെ ഒരു വിഷയമായിരുന്നു. പോലീസ് ഇക്കാര്യം അന്വേഷിച്ചോ? പൾസറിന്റെ അമ്മയ്ക്ക് ദിലീപ് 10000 രൂപയുടെ അഡ്വാൻസ് കൊടുത്തെന്നായിരുന്നു മറ്റൊരു ആരോപണം.ഇതിനായി തന്റെ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചെന്നും പറഞ്ഞു. ആ ഓഫീസ് മുഴുവൻ അരിച്ച് പെറുക്കി. പിന്നെയാണ് അറിഞ്ഞത് പൾസറിന്റെ അമ്മ അത് കുടുംബശ്രീയിൽ നിന്നും എടുത്ത തുകയാണെന്ന്’ ‘ഇത്തരത്തിൽ മണ്ടത്തരങ്ങളുടെ പരമ്പരയിൽ കെട്ടിപ്പൊക്കിയതാണ് ഈ കേസ്. കേസിനെ കുറിച്ച് മണ്ടത്തരങ്ങൾ മാത്രം പറഞ്ഞവരെയെല്ലാം ഒരു വിഭാഗത്തിന് വലിയ വിശ്വാസമാണ്. കാരണം അവർക്കൊക്കെ ഒരു ആവശ്യമേയുള്ളൂ, ദിലീപിനെ ശിക്ഷിക്കണമെന്ന്. അത് ശരിയായ കാര്യമാണോ? നടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ കുറ്റം ചെയ്തവർക്ക് തക്കതായ ശിക്ഷ നൽകണം. കേസിലെ 7 പ്രതികളെ വെറുതെ വിട്ടാലും എട്ടാമൻ ശിക്ഷിക്കപ്പെടണമെന്നാണ് പറയുന്നത്. അവരോട് സഹതാപം മാത്രമാണ്

Noora T Noora T :