ഒരാളിനൊപ്പം ഇത്തിള്‍പോലെ പറ്റിപ്പിടിച്ച് നടന്നു, അവിടുന്ന് ആഹാരം കഴിക്കുകയും ചെയ്തു, അങ്ങനെയുള്ള ആളാണ് ദിലീപ് തുമ്മുന്നതും ചുമയ്ക്കുന്നതും വരെ റെക്കോർഡ് ചെയ്ത് വെക്കുന്നത്, അയാൾ ഒരു മനുഷ്യനാണോയെന്ന് പോലും നമുക്ക് തോന്നിപ്പോവും; സംവിധായകന്‍ സാബു സർഗ്ഗം

കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു.

കേസിന്റെ അവസാന ലാപ്പിലും ദിലീപിനെതിരെ എന്തെങ്കിലും കിട്ടുമോയെന്നുള്ള ഒരു തിരച്ചിലാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംവിധായകന്‍ സാബു സർഗ്ഗം പറയുകയാണ് . രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. ഒരു ദിവസം വർക്ക് കഴിഞ്ഞ തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തണമെന്നും പറഞ്ഞുകൊണ്ട് വിനോദ് എന്നുപറയുന്ന ഒരാള്‍ വിളിക്കുകയായിരുന്നു. അല്ലാതെ നോട്ടീസ് തന്നൊന്നും വിളിപ്പിച്ചിട്ടില്ല. രാവിലെ 11 മണി മുതല്‍ 4.55 വരെ ചോദ്യം ചെയ്തു. നിലവില്‍ ദിലീപിനെതിരെ അവരുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ല. എന്തെങ്കിലും തെളിവുകള്‍ അവസാന നിമിഷമെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിട്ടാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അവസാന നിമിഷം ഇങ്ങനയെൊരു അരിച്ചു പെറുക്കലിന്റെ ആവശ്യം ഉണ്ടോയെന്ന് നമ്മള്‍ ചോദിച്ചു പോവും. ബാലചന്ദ്രകുമാർ എന്നൊരു സംവിധായകന്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു എന്നേയും ചോദ്യം ചെയ്തത്. ഇങ്ങനെയൊരും സംവിധായകന്‍ ഉണ്ടെന്ന കാര്യം ഞാന്‍ അറിയുന്നത് ഈ അടുത്താണെന്നും സാബു പറയുന്നു. അദ്ദേഹം ഒരു മനുഷ്യനാണോയെന്ന് പോലും നമുക്ക് തോന്നിപ്പോവും. ഒരാളിനൊപ്പം ഇത്തിള്‍പോലെ പറ്റിപ്പിടിച്ച് നടന്ന്, അവിടുന്ന ആഹാരം കഴിക്കുകയും ചെയ്ത ഒരാളാണ് അദ്ദേഹം. അങ്ങനെയുള്ള ആളാണ് ദിലീപ് തുമ്മുന്നതും ചുമയ്ക്കുന്നതും വരെ റെക്കോർഡ് ചെയ്ത് വെക്കുന്നത്. എന്നിട്ട് അയാള്‍ക്ക് ഹിതമല്ലാത്ത ഒരു കാര്യം സംഭവിക്കുമ്പോള്‍ ഇതെല്ലാം തെളിവുകളാണെന്നും പറഞ്ഞ് വിളിച്ചു പറയുകയാണ്. ഇങ്ങനെയുള്ള സ്വഭാവമുള്ള ഒരാളെ കേരളത്തിലെ നിയമസംവിധാനം വിശ്വസിക്കുകയാണ്.

ശ്രീലേഖ ഐപിഎസിന്റെ പേര് ഉച്ഛരിക്കാന്‍ പോലും ബാലചന്ദ്രകുമാറിന് എന്ത് അർഹതയാണ് ഉള്ളത്. ബൈജു പൌലോസ് അടക്കമുള്ളവരാണ് എന്നെ ചോദ്യം ചെയ്തത്. ദിലീപ് പൈസ തന്നിട്ടുണ്ടോ, സിനിമയുടെ മൊത്തം കണ്‍ട്രോള്‍ ദിലീപാണോ എന്നൊക്കെയാണ് എന്നോട് ചോദിച്ചത്. ദിലീപ് സമ്മർദ്ദം ചെലുത്ത് ഡി ജെ പി ബെഹ്റയെ ഡിങ്കന്റെ സ്വിച്ച് ഓണ്‍ കർമ്മത്തിന് കൊണ്ടുവന്നുവെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് പുച്ഛമാണ്. ഞാനാണ് പറയുന്നത് ഡി ജി പിയെ സ്വിച്ച് ഓണ്‍കർമ്മത്തിന് വിളിക്കാം എന്ന് പറയുന്നത്. കോമഡിയേയും സിനിമാക്കാരേയും വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. എന്റെ നിർദ്ദേശം നിർമ്മാതാവും സംവിധായകനും അംഗീകരിക്കുകയായിരുന്നു. അങ്ങനെ നിർമ്മാതാവാണ് ഡി ജി പിയെ പോയി കാണുന്നത്. സ്വിച്ച് ഓണ്‍കർമ്മം ചെയ്യുന്നത് ബെഹ്റയാണെന്ന് ദിലീപ് അറിയുന്നത് അന്ന് രാവിലെയാണെന്നും സാബു പറയുന്നു.

പൂജ കഴിഞ്ഞും ഡി ജി പി ഒരുപാട് സമയം അവിടെ ചിലവഴിച്ചെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ഇത്രയും സമയം അവിടെ ചിലവഴിക്കാന്‍ അദ്ദേഹം ഒരു സാധാരണ പൊലീസുകാരന്‍ അല്ലാലോ. അദ്ദേഹം കേരളത്തിന്റെ ഡിജിപിയാണ്. പുള്ളി വന്ന് വിളക്ക് കൊളുത്തി അതിന് ശേഷം ആ ചടങ്ങ് തീരുന്ന ഒന്നോ രണ്ട് മിനുട്ട് അവിടെ നിന്നുകാണും. ബാലചന്ദ്രകുമാർ അവിടെ എവിടെയങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യം എനിക്കറിയില്ല. ദിലീപേട്ടന്റെ പരിചയക്കാർ വന്നാല്‍ അദ്ദേഹം നമ്മളെയെല്ലാം അവർക്ക് മുന്നില്‍ പരിചയപ്പെടുത്തും. എന്നാല്‍ ഒരിക്കല്‍ പോലും ബാലചന്ദ്രകുമാറിനെ ദിലീപ് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയതിന് ശേഷം മുഴുവന്‍ സമയവും അവിടേയുള്ള വ്യക്തിയാണ് ഞാന്‍. പുള്ളി അവിടെയെവിടെയങ്കിലും വന്ന് കാണും, ആരാധകരുടെ ഇടയിലെവിടെയെങ്കിലുമായിരിക്കും നിന്നത്. അല്ലാതെ ഞങ്ങളുടെ അടുത്തൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും സാബു കൂട്ടിച്ചേർത്തു.

Noora T Noora T :