സുശാന്തിന്റെ മരണം താങ്ങാനായില്ല ; 45കാരി ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു . മുംബൈ സ്വദേശിയായ സ്ത്രീ ജൂലൈ ഒന്നിന് ആത്മഹത്യ ചെയ്തത്

പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക്(പിഎംസി) നിക്ഷേപക കൂടിയായിരുന്നു. ബാങ്ക് അഴിമതിയെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ഇവര്‍ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയായിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇവരെ കൂടുതല്‍ ബാധിച്ചിരുന്നുവെന്നും തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുശാന്തിന്റെ മരണത്തിനു പിന്നാലെ മറ്റൊരു ആരാധകനും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ 12 കാരനാണ് താരത്തിന്റെ വിയോഗത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു.

Noora T Noora T :