പുരസ്കാര വിവാദം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നു..വിമർശനം മക്കൾ പറയുന്നത് പോലെയേ കണക്കാക്കുന്നുള്ളൂ, ആരോടും വിരോധമില്ല, നഞ്ചിയമ്മയുടെ ആദ്യ പ്രതികരണം ഇതാ

രണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചിയമ്മയെ ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ​ഗായകൻ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു.

നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം, ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചത്. ഇതിന് പിന്നാലെ ലിനു ലാലിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്

ഇപ്പോഴിതാ പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി നഞ്ചിയമ്മ. ‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ നഞ്ചമ്മ പറഞ്ഞു.

അതേസമയം ലിനുവിന് മറുപടിയുമായി അൽഫോൺസ് ജോസഫ് എത്തിയിരുന്നു. ‘ഞാൻ നഞ്ചമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയെ പിന്തുണക്കുകയാണ്. സം​ഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്’, എന്നാണ് അൽഫോൺസ് പറഞ്ഞത്. ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയിൽ കമന്റായിട്ടായിരുന്നു അൽഫോൺസിന്റെ പ്രതികരണം.

Noora T Noora T :