ജഡ്ജി ഹണി എം വർഗീസിനെ ഞെട്ടിച്ച് വീണ്ടും ‘അയാൾ’! ആ ചോദ്യങ്ങൾക്ക് മുന്നിൽ വിറയ്ക്കും, രണ്ട് ലക്ഷത്തിന്റെ ഉറവിടം !? അണകെട്ട് പോലെ തകർന്നു

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിന് എതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് എത്തിയിരുന്നു. കാവ്യാ മാധവനെ പ്രതി ചേര്‍ക്കാത്തതിന് എതിരെയാണ് ബൈജു കൊട്ടാരക്കര രംഗത്ത് വന്നത്. അതിന് പിന്നാലെ ഇപ്പോഴിതാ കേസിൽ നടൻ ദിലീപിനോട് ചോദ്യങ്ങളുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. പൊതുജനങ്ങളുടെ മനസിലുള്ള ചോദ്യങ്ങളാണ് ഇവയെന്നും ഇതിന് വ്യക്തമായ ഉത്തരം നൽകിയാൽ കേതന്റെ യൂട്യൂബ് റെ ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട ദിവസം ആലുവയിലെ ആശുപത്രിയിൽ താൻ അഡ്മിറ്റായിരുന്നുവെന്ന് എന്തിനാണ് ദിലീപ് പോലീസിനോട് കളവ് പറഞ്ഞത്? അവിടുത്തെ ഡോക്ടർ ഹൈദരലിയും നഴ്സുമാരും തുടക്കത്തിൽ പോലീസിന് നൽകിയ മൊഴി അങ്ങനെയൊരു രോഗി അവിടെ ഉണ്ടായിരുന്നില്ലെന്നായിരുന്നു. എന്നാൽ അതിന് ശേഷം ഹൈദരലിയെ കൊണ്ട് മൊഴിമാറ്റിച്ചു.

കോടതിയിൽ പോയി ദിലീപ് അന്ന് ആശുപത്രിയിലായിരുന്നുവെന്ന് പറയണമെന്ന് ഡോ ഹൈദരലിയെ പറഞ്ഞ് പഠിപ്പിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ദിലീപ് നിരപരാധിയായിരുന്നുവെങ്കിൽ ഇത്തരമൊരു കളവ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ?’

‘2017 നവംബർ 15 ന് ബാലചന്ദ്രകുമാർ പറഞ്ഞത് അനുസരിച്ച് ദിലീപിന്റെ വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. ഒരു ടാബിലിട്ട് അവിടെ നിന്ന് ദൃശ്യങ്ങൾ കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. അത് കൊണ്ടുവന്നത് ദിലീപിന്റെ സുഹൃത്തായ ശരത് ആണെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ 2017 ഡിസംബർ 30 ന് തയ്യാറാക്കിയ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള നോട്ട് ദിലീപിന്റെ അനുജൻ അനൂപിന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്’.

നടി ആക്രമിക്കപ്പെട്ട സമയത്തെ സംഭാഷണം എന്താണ്, പശ്ചാത്തലത്തിൽ പറഞ്ഞത് എന്താണ് തുടങ്ങിയവ ഉൾപ്പെടെയുള്ള വിശദമായ നോട്ടാണ് കണ്ടെടുത്തിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം പ്രതികൾ പുനഃരാവിഷ്കരിക്കാൻ ഉപയോഗിച്ചത് ഇതേ നോട്ടുകളാണ്. ദിലീപ് നിരപരാധിയെങ്കിൽ എന്തിനാണ് ഇത്തരമൊരു സ്ക്രിപ്റ്റ് തയ്യാറാക്കിയത്?ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് , ദിലീപിന്റെ കുടുംബത്തിലെ ആളുകളുടെ കൈയ്യിൽ ഇപ്പോഴും ഈ ദൃശ്യങ്ങൾ ഉണ്ടെന്ന്’.

‘ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തന്നെ സമ്മതിച്ച കാര്യമാണ്. പോരാതെ സുനി ദിലീപിനെഴുതിയ കത്തും സാക്ഷിമൊഴികളും മാത്രം മതി ഇത് മനസിലാക്കാൻ. നേരത്തേ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ താത്കാലിക ജീവനക്കാരനായിരുന്ന സാഗർ വിൻസെന്റിനെ മൊഴി മാറ്റിപ്പിച്ചിരുന്നു. എന്നാൽ പൾസർ സുനി ലക്ഷ്യയിലെത്തിയെന്ന ആദ്യ മൊഴിയിൽ തന്നെ അയാൾ ഇപ്പോൾ ഉറച്ചുനിൽക്കുകയാണ്’.

ദിലീപ് നിരപരാധിയെങ്കിൽ എന്തിനാണ് കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നത്? കോടതിയിൽ ഹാജരാക്കാൻ പറഞ്ഞ ഫോണുകൾ സായ് ശങ്കർ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? കേസിൽ യാതൊരു താത്പര്യവും പ്രതിക്ക് ഇല്ലെങ്കിൽ എങ്ങനെയാണ് കോടതി രേഖകൾ പ്രതിയുടെ ഫോണിലേക്ക് വന്നത്. നിരവധി ഓഡിയോ ക്ലിപ്പുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിരപരാധിയെങ്കിൽ ഈ ഓഡിയോ ക്ലിപ്പുകൾ ഒക്കെ എന്താണ്?’ ‘പൾസർ സുനി ദിലീപിനാണ് കത്തെഴുതിയത്. അയാളെന്താ മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ കത്തെഴുതാതിരുന്നത്? നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തേണ്ട കാര്യമെന്താണ്? കുറ്റം ആരോപിക്കപ്പെട്ട സമയത്ത് ദിലീപും മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും തമ്മിൽ 50 ഓളം ഫോൺ കോളുകൾ ചെയ്തിട്ടുണ്ട്. ഇരുവരും കള്ളനും പോലീസും കളിക്കുകയായിരുന്നോ?’

ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയും സഹായികളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോകൾ പുറത്തുവന്നതാണ്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യാൻ ഹാക്കർ സായ് ശങ്കറിനെ ഹോട്ടലിലും സ്വന്തം ഓഫീസിലും വിളിച്ച് വരുത്തിയത് എല്ലാവരും കണ്ടതാണ്. നിരപരാധിയെങ്കിൽ ഇതൊക്കെ എന്തിനാണ്?’ ‘നിരപരാധിയെങ്കിൽ ഈ കേസിനെ കുറിച്ച് ദിലീപിന്റെ വീട്ടിൽ നടന്ന ചർച്ചയുടെ ഓഡിയോകൾ സംവിധായകൻ ബാലചന്ദ്രകുമാറിന് എങ്ങനെയാണ് ലഭിച്ചത്. അവർക്ക് ഇതിൽ പങ്കില്ലായെങ്കിൽ ലക്ഷങ്ങൾ മുടക്കി എന്തിനാണ് അഭിഭാഷകരെ വെയ്ക്കുന്നത്? പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ എങ്ങനെയാണ് 2 ലക്ഷം എത്തിയത്?’,സംവിധായകൻ ചോദിച്ചു.

Noora T Noora T :