ആത്മാവിൽ തട്ടുന്ന ഗാനം പാടാൻ പാട്ട് പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ഒരു അമ്മ മൂളിപ്പാട്ട് പാടുമ്പോൾ ആ വികാരം ഒരു കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാർ വലിയ പാട്ടുകാർ ആകേണ്ട ആവശ്യമില്ല… വീണ്ടും ശ്വേതാ മേനോൻ

ഒരു ഗാനം ആലപിക്കാൻ സംഗീതം പഠിക്കേണ്ട ആവശ്യമില്ല. ആത്മാവിൽ തട്ടുന്ന ഗാനമാണ് നഞ്ചിയമ്മ പാടിയതെന്ന് നടി ശ്വേത മേനോൻ. അമ്മയുടെ സംഗീതം കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാർ വലിയ ഗായകരാകേണ്ട ആവശ്യമില്ല.

സമൂഹ മാധ്യമങ്ങളിലൂടെ നഞ്ചിയമ്മയെ വിമർശിക്കുന്നത് ശരിയായ പ്രവണതയായി തനിക്ക് തോന്നിയില്ല. അമ്മയ്ക്ക് പിന്തുണ നൽകേണ്ടത് തന്റെ കടമയായി തോന്നിയെന്നും ശ്വേത വ്യക്തമാക്കി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ നഞ്ചിയമ്മയെ പിന്തുണയ്ക്കുകായിരുന്നു നടി

ചാനൽ ചർച്ചയിൽ ശ്വേതാ മേനോൻ പറഞ്ഞത്

ആദ്യം സച്ചിയേട്ടന് അവാർഡ് കിട്ടിയ സന്തോഷമാണ് ഞാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പിന്നീടാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയത് ഞാൻ അരിഞ്ഞത്. നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിക്കും എന്നും ഈ ഗാനത്തിലൂടെ നഞ്ചിയമ്മ ലോകം മുഴുവൻ അറിയപ്പെടുമെന്നും സച്ചിയേട്ടന് ഒരു വിഷൻ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഫേസ്ബുക്കിൽ ഇത്തരം ഒരു വിമർശനം കേട്ടപ്പോൾ തന്നെ ഞാൻ പ്രതികരിച്ചു. ആത്മാവിൽ തട്ടുന്ന ഗാനം പാടാൻ പാട്ട് പഠിക്കേണ്ട ആവശ്യമൊന്നുമില്ല. ഒരു അമ്മ മൂളിപ്പാട്ട് പാടുമ്പോൾ ആ വികാരം ഒരു കുഞ്ഞിന് മനസ്സിലാകും. അതിന് അമ്മമാർ വലിയ പാട്ടുകാർ ആകേണ്ട ആവശ്യമില്ല. കിഷോർ ദാസ്, കമൽ ഹാസൻ, ധനുഷ്, ആമിർ ഖാൻ ഇവരാരും വലിയ ഗായകരല്ല. എന്നാൽ അവരുടെ ഗാനങ്ങൾ ഓളമുണ്ടാക്കാറുണ്ട്. അതാണ് നഞ്ചിയമ്മയുടെ പാട്ടിൽ നിന്ന് ലഭിച്ചത്. അവർ സോഷ്യൽ മീഡിയയിലുള്ള വ്യക്തിയല്ല. അപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇത്തരം വിമർശനം ശരിയായ പ്രവണതയായി എനിക്ക് തോന്നിയില്ല. അവർക്കായി സംസാരിക്കണം എന്ന് എനിക്ക് തോന്നി. സത്യസന്ധരായവരെ ആക്രമിക്കരുത്.പാട്ട് പഠിക്കണം അല്ലെങ്കിൽ അഭിനയം പഠിക്കണം എന്ന് ആർക്കും പറയാൻ സാധിക്കില്ല. ആ സിനിമയുടെ നട്ടെല്ലാണ് ആ ഗാനം. ആ സിനിമ കണ്ടു പുറത്തിറങ്ങി കഴിഞ്ഞാൽ അറിയാതെ മൂളിപ്പോകും.

Noora T Noora T :