മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്‍കി നടി രാഗിണി; ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉദ്യോഗസ്ഥര്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി മൂത്രസാംപിളില്‍ വെള്ളം ചേര്‍ത്തു നല്‍കി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ രാഗിണിയെ ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം നടന്നത്

കഴിഞ്ഞ ദിവസങ്ങളില്‍ നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്തുന്നതിനായായിരുന്നു ടെസ്റ്റ് നടത്തിയത് പരിശോധനയ്ക്കിടെ നടിയുടെ തട്ടിപ്പു കണ്ടുപിടിച്ച ഡോക്ടര്‍മാര്‍ ഉടന്‍തന്നെ വിവരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു.

രാഗിണിയുടെ പെരുമാറ്റം ‘ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണ്’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടി സഞ്ജന സാംപിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു.

Noora T Noora T :