കുടുക്കാൻ നോക്കി, തിരിച്ച് കിട്ടിയത് മുട്ടൻ പണി തെളിവുകൾ പറക്കുന്നു, ദിലീപിന് കെണി, കാവ്യാ രക്ഷപെട്ടത് തലനാരിഴയ്ക്ക്, മറ്റ് സാക്ഷികൾ ഇവർ

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളെല്ലാം നമ്മൾ കണ്ടുകഴിഞ്ഞു.

നിണ്ട നിന്ന അന്വേഷണ ങ്ങൾക്കൊടുവിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച അന്തിമ കുറ്റപത്രം ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അധിക കുറ്റപത്രം സമർപ്പിക്കുക. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതാണ് ഏക പ്രതി. 102 പുതിയ സാക്ഷികളേയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ കേസിൽ സാക്ഷിയാണ്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് തന്റെ വീടായ പത്മസരോവരത്തിൽ വെച്ച് കണ്ടെന്നും ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ചത് ഒരു ‘വിഐപി’ ആണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. തുടരന്വേഷണത്തിൽ നിരവധിയായ തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിൽ സുപ്രധാനമായിരുന്നു ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സുരാജിന്റേയും ഫോണിൽ നിന്നും ലഭിച്ച ശബ്ദ രേഖകൾ.

സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയ ചില ഇടപെടലുകളെ കുറിച്ചുള്ളതായിരുന്നു ഇവ. അതിനോടൊപ്പം തന്നെ കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ചുള്ള ശബ്ദ രേഖകളും പോലീസിന് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കാവുന്ന ശബ്ദ രേഖകളായിരുന്നു അതെന്നായിരുന്നു പോലീസ് പറഞ്ഞത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ശരതുമായി നടത്തുന്ന സംഭാഷണമായിരുന്നു ഇതിൽ നിർണായകമായത്.

കാവ്യയെ കുടുക്കാൻ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോൾ, തിരിച്ച് ഇവൾക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്’, എന്ന് സുരാജ് ശരതിനോടായി പറയുന്നതായിരുന്നു ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ സംഭാഷണങ്ങളിലും കാവ്യയുടെ പേര് പരാമർശിച്ചിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്നും വിഐപിയെത്തിയപ്പോൾ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോയും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.

വീട്ട് വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന്ദിലീപ് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണവും കാവ്യയെ ഉദ്ദേശിച്ചാണോയെന്ന തരത്തിലുള്ള സംശയമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു കാവ്യയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കാവ്യയുടെ ഡ്രൈവറായിരുന്നു പൾസർ സുനിയെന്നും ബാലചന്ദ്രകുമാറിനെ കാവ്യ തന്റെ അമ്മയുടെ പേരിലെടുത്ത സിം നമ്പറിൽ നിന്ന് വിളിച്ചിരുന്നതായുമെല്ലാം അന്വേഷണത്തിൽ കണ്ടെത്തിയതാളുള്ള റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ കാവ്യയെ പ്രതിയാക്കാൻ തക്കതായി തെളിവുകൾ ഒന്നുമില്ലെന്നാണ് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കാവ്യയെ നിലവിൽ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാവ്യയുടെ മാതാപിതാക്കളും കേസിൽ സാക്ഷികളാണ്. സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടുജോലിക്കാരനായിരുന്ന ദാസൻ, നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ എന്നിവരും കേസിലെ സാക്ഷികളാണ്. ഹാക്കർ സായ് ശങ്കറിനെ കേസിൽ സാക്ഷിയാക്കാൻ കഴിഞ്ഞത് സുപ്രധാനമാണ്.ദിലീപിന്റെ ഫോണിൽ നിന്നും അഭിഭാഷകരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് സായ് ശങ്കറായിരുന്നു.

ദിലീപിന്റെ അഭിഭാഷകർ കുറ്റപത്രത്തിൽ സാക്ഷികളോ പ്രതികളോ അല്ല. വിവരങ്ങൾ മായ്ക്കാൻ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച ദിലീപിന്റെ ഫോണുകൾ തിരികെ വാങ്ങിവന്നത് അഭിഭാഷകരാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ ‘മാഡം’ ആരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘത്തിന് സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. അതേസമയം അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ചുമത്തിയിട്ടുണ്ട്.തെളിവ് നശിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 2017 ൽ ദിലീപിന്റെ കൈയ്യിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ എത്തിയിരുന്നുവെന്ന് തന്നെയാണ് കുറ്റപത്രത്തിൽ പറയുന്നത്.

Noora T Noora T :