പ്രശസ്ത ഗസൽ ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

പ്രശസ്ത ഗസൽ – ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

അമൃത്സറില്‍ ജനിച്ച് ഭുപീന്ദര്‍ സിംഗ് ആകാശവാണിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ദില്ലി ദൂരദര്‍ശൻ കേന്ദ്രവുമായും ഭുപിന്ദര്‍ സിംഗ് സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. സംഗീത സംവിധായകൻ മദൻ മോഹൻ വഴിയാണ് ഭുപീന്ദര്‍ സിംഗ് ഹിന്ദി സിനിമാ ലോകത്ത് എത്തുന്നത്. 1962ല്‍ ഒരു പാര്‍ട്ടിയില്‍ ഭുപീന്ദര്‍ സിംഗ് ഗിറ്റാര്‍ വായിക്കുന്നത് കേള്‍ക്കാനിടയായ മദൻ മോഹൻ അദ്ദേഹത്തെ മുംബൈക്ക് വിളിപ്പിച്ചു. ‘ഹഖീഖത്ത്’ എന്ന ചിത്രത്തിലെ ‘ഹോകെ മജ്‍ബൂര്‍’ എന്ന ഗാനം മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം പാടാൻ അവസം നല്‍കി.

ഖയ്യാം ‘ആഖ്രി ഖത്’ എന്ന ചിത്രത്തിലെ ‘രുത് ജവാൻ ജവാൻ’ എന്ന സോളോ ഗാനം ഭുപീന്ദര്‍ സിംഗിന് നല്‍കി. തുടര്‍ന്നങ്ങോട്ട് പടിപടിയായി ഭുപീന്ദര്‍ സിംഗ് വളരുകയായിരുന്നു. ‘നാം ഗും ജായേഗാ’, ‘ദില്‍ ഡൂണ്‍ദ്താ ഹായ് ഫിര്‍ വഹി’, ‘ഏക് അകേല ഈസ് ഷേഹര്‍ മേം’ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഭുപീന്ദര്‍ സിംഗിന്റേതായിട്ടുണ്ട്. ഭാര്യ മിതാലിക്കൊപ്പം ശ്രദ്ധേയമായ ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്

Noora T Noora T :