പൃഥ്വി രാജിൻ്റെ അച്ഛനായി മമ്മൂട്ടി; കടുവയുടെ രണ്ടാംഭാഗം; സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം

ഷാജി കൈലാസ് , പൃഥ്വിരാജ് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ പുറത്തിറങ്ങിയ കടുവ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കടുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ ഷാജി കൈലാസും, പൃഥ്വിരാജും സൂചനകൾ നൽകിയിരുന്നു. അതിന് പിന്നാലെ കടുവയുടെ രണ്ടാംഭാഗം വരുന്നെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം.

മമ്മൂട്ടി രണ്ടാം ഭാഗത്തിൽ പൃഥ്വി രാജിൻ്റെ അച്ഛനായി വരുമെന്ന വ്യജ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാകുന്നേൽ കുര്യച്ചന്റെ അച്ഛന്റെ വേഷത്തിൽ മമ്മൂട്ടിയെ നായകനാക്കിയ ചിത്രം വരുന്നു എന്ന പ്രചരണം നടന്നത്.

മമ്മൂട്ടിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വച്ച് പോസ്റ്ററും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കടുവ സിനിമയിൽ മമ്മൂട്ടിയുടെ ഛായയുള്ള ചിത്രം അണിയറക്കാർ ഉപയോഗിച്ചതും വ്യാജപ്രചാരണത്തിന് ആക്കം കൂട്ടി.

എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. മമ്മൂട്ടി ഇങ്ങനെയൊരു ചിത്രത്തിന് ഡേറ്റ് കൊടുത്തിട്ടില്ലെന്ന് വിശദീകരിച്ച് ഫാൻസ് പേജുകളും സജീവമായി മാറിട്ടുണ്ട്.

Noora T Noora T :