ദിലീപിന്റെ ആ ഉറ്റ ചങ്ങാതി കേസിൽ പ്രതിയോ? അതിജീവിത കടുത്ത തീരുമാനത്തിലേക്ക്? നടൻ വിയർക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി.അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഒരു ന്യൂസ് ചാനൽ ചർച്ചയിൽ പങ്കെടുത്ത് അവർ പറഞ്ഞു.

അഡ്വ മിനിയുടെ വാക്കുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിനെ അട്ടിമറിക്കാൻ പ്രതിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ദിലീപിനെ അനുകൂലിച്ചുള്ള ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കെ കേസിന്റെ തെളിവിനെ ബാധിക്കുന്ന സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.

കേസിലെ തെളിവുകളെ കുറിച്ചൊക്കെ അവർക്ക് എങ്ങനെയാണ് അറിവ് കിട്ടിയത്? അവർ ഈ കേസിന്റെ ഭാഗമല്ല.വെളിപ്പെടുത്തലിൽ കേസെടുക്കണം. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. അതെടുത്തില്ലേങ്കിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആർ ശ്രീലേഖ ഡിജിപിയായിരുന്നു. ഡിജിപിയായിരുന്ന രണ്ട് പേർക്കെതിരെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്. അന്നത്തെ ഡിജിപിയെ മറികടന്ന് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്.

ജീവിക്കാൻ വേണ്ടി പൊരുതുന്ന പെൺകുട്ടിക്ക് സഹായം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.അതിജീവിതയ്ക്ക് ജീവിതം നിലനിർത്തി മുന്നോട്ട് പോകണം.എന്നാൽ അപ്പുറത്ത് പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ച് കൊണ്ടുള്ള നീക്കങ്ങളാണ്. പോലീസിന് പരാതി നൽകാൻ തന്നെയാണ് അതിജീവിതയുടെ തീരുമാനം. പൾസർ സുനി ഫോൺ ഉപയോഗിച്ചതിന് സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ അത് ഉപയോഗിച്ച് അയാൾ വിളിച്ചത് ആരെയാണ്? നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു. എന്തിനാണ് ആ പേര് എടുത്ത് പറഞ്ഞത്. നാദിർഷ ഈ കേസിൽ പ്രതിയാണോ? ഇതൊക്കെ കൊണ്ട് തന്നെയാണ് പറയുന്നത് അവരുടെ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് പറയുന്നത്, അഡ്വ മിനി പറഞ്ഞു. അതേസമയം ഇത്രയും തെളിവുകൾ ദിലീപിന് അനുകൂലമായി ഉണ്ടായിരുന്നുവെങ്കിൽ ഇതൊക്കെ പുറത്തുവിടാൻ ഈ നാല് കൊല്ലം ആർ ശ്രീലേഖ കാത്തിരുന്നത് എന്തിനാണെന്ന് മുൻ ഡിജി ഓഫ് പ്രോസിക്യൂഷൻ അഡ്വ ടി അസഫ് അലി ചോദിച്ചു.ഇപ്പോൾ പുറത്തുവിടാനുള്ള സാഹചര്യം എന്താണ്? അത് സംബന്ധിച്ച് അവർ മറുപടി പറയേണ്ടി വരും.

നിലവിലെ സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേസിന്റെ മെറിറ്റിനെ തന്നെ ബാധിക്കുന്ന പ്രതികരണമാണ് അവർ നടത്തിയിരിക്കുന്നത്. പ്രധാന പ്രതിയെ തന്നെ അവർ കുറ്റവിമുക്തനാക്കി അവർ വിധിന്യായം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇത് കോടതിയലക്ഷ്യമാണ്. ശ്രീലേഖയുടെ ആരോപണങ്ങൾ കളവാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ പോലീസ് ക്രിമിനൽ കേസ് എടുക്കേണ്ടി വരും’. ‘ശ്രീലേഖ പറയുന്നത് സത്യമാണോ അസത്യമാണോയെന്ന് പറയുന്നില്ല. എന്നാൽ പല കാര്യങ്ങൾക്കും മറുപടി പറയാൻ ഇവർ ബാധ്യസ്ഥരാണ്.ഒരു സാധാരണ പൗരയല്ല അവർ. കേരള പോലീസിന്റെ ഉന്നത പദവിയിലിരുന്ന ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു അവർ. അവർ കേരള പോലീസിന്റെ മുഖത്ത് കരിവാരി തേച്ചിരിക്കുകയാണ്. ഇത്രയും സെൻസേഷ്ണലായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് അവർ ആരോപിച്ചത്’.

‘ആർക്കോ വേണ്ടി കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് അവർ പറഞ്ഞത്. എന്നാൽ ആർക്ക് വേണ്ടിയാണെന്ന് പറയാൻ അവർക്ക് ബാധ്യത ഉണ്ട്. അക്കാര്യം വ്യക്തമാക്കണം. അവരുടെ കരങ്ങൾ ശുദ്ധമാണെങ്കിൽ ആർക്ക് വേണ്ടിയാണോ കേസ് കെട്ടിച്ചമച്ചതെന്ന അവർ ആരോപിക്കുന്നത് അയാളുടെ പേര് വെളിപ്പെടുത്താനുള്ള ആർജവം ആർ ശ്രീലേഖ കാണിക്കണം’, അദ്ദേഹം പറഞ്ഞു.

Noora T Noora T :