അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമര്‍ശം, ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്….ശ്രീലേഖയ്‌ക്കെതിരെ രൂക്ഷവിമർശനം… തലയിൽ മുണ്ടിട്ട് ഓടുമോ?

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കവെയാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. കേസില്‍ ദിലീപിനെതിരെയായ തെളിവുകള്‍ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ശ്രീലേഖ പറഞ്ഞത്.

ഇപ്പോഴിതാ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമര്‍ശം എന്നാണ് ആനി രാജ പ്രതികരിച്ചത്. കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഇത്തരം പരാമര്‍ശങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റാരോപിതന്‍ കുറ്റക്കാരന്‍ അല്ലെന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി രംഗത്തെത്തിയത്. ദിലീപ് നിരപരാധി ആണെന്ന തരത്തിലായിരുന്നു ശ്രീലേഖ പറഞ്ഞത്. കേസില്‍ ദിലീപിനെതിരെ തെളിവില്ലാത്തുകൊണ്ടാണ് ഗൂഢാലോചന കേസ് ഉയന്നതെന്നാണ് ശ്രീലേഖ പറഞ്ഞത്. കേസില്‍ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ പറയുന്നു. പൊലീസ് അന്വേഷണം ശരിയായി നടക്കാത്തത് കൊണ്ടാണ് സാക്ഷികള്‍ കൂറുമാറിയത് എന്നും ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണ് എന്നും ഇവര്‍ പറയുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ലെന്നും ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാദ്ധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിക്കുന്നുണ്ട്.

Noora T Noora T :