ആക്‌ഷന്‍ ഹീറോ ബിജുവിലെ കോബ്രയെ പ്രേക്ഷകർ മറക്കാനിടയില്ല. വയര്‍ലസിലൂ’ടെ പൊലീസിനെ ചുറ്റിച്ച കോബ്ര തിയേറ്ററുകളിൽ വാങ്ങിക്കൂട്ടിയ കയ്യടികൾക്ക് കണക്കില്ല. ജീവിക്കാന്‍ പുതിയവേഷമണിഞ്ഞിരിക്കുകയാണ് കോബ്ര രാജേഷ്. ജീവിക്കാൻ മറ്റൊരു മാർഗം ഇല്ലാത്തത് കൊണ്ട് ഉണക്കമീൻ കച്ചവടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രാജേഷ്
ഓക്കി കാലത്ത് വീട് നിലംപൊത്തിയതോടെ വാടകവീട്ടിലാണ് രാജേഷിന്റെ താമസം. നാടകവും മിമിക്രിയുമൊക്കെയായി വർഷങ്ങളായി കലാരംഗത്ത് ഉള്ളയാളാണ് രാജേഷ്.