ജയിലിലെ സിസിടി ചതിച്ചു! ആ ദൃശ്യങ്ങളിൽ കണ്ട കാ,ഴ്ച ദിലീപിന്റെ കണ്ടകശനി ഉദിച്ച് ഉച്ചിയിൽ നിൽക്കുന്നു..നടൻ കുടുങ്ങിയത് ഇങ്ങനെയായിരുന്നു

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 15 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കാറായ ഘട്ടത്തിലാണ് കേസിന് വീണ്ടും ജീവൻ വെച്ചതെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക ടിബി മിനി.കേസിൽ എട്ടാം പ്രതിയായ ദിലീപ് തന്നെയാണ് തന്നിലേക്കുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇട്ട് കൊടുത്തതെന്നും മിനി പറഞ്ഞു.കോഴിക്കോട് ടൗൺഹാളിൽ നടന്ന നമ്മൾ അതിജീവിതയ്ക്കൊപ്പം എന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതൽ കേസിൽ ദിലീപ് എങ്ങനെയാണ് അറസ്റ്റിലാകുന്നതെന്ന് ഉൾപ്പെടയുള്ള കാര്യമങ്ങൾ മിനി വിശദീകരിച്ചു.

അഭിഭാഷകയുടെ വാക്കുകളിലേക്ക്

‘അവസാനിക്കാറായ ഘട്ടത്തിലാണ് ഈ കേസിന് ജീവൻ വെച്ചത്. ഒരു പെൺകുട്ടി തന്റെ ജോലി കഴിഞ്ഞ് തൊഴിലുടമ നൽകിയ കാറിൽ മടങ്ങി പോകുമ്പോൾ ഡ്രൈവർ അടക്കമുള്ളവർ ഗൂഢാലോചന നടത്തി പീഡിപ്പിച്ചു എന്നാണ് കേസ്. അതൊരിക്കലും നിസാര സംഭവമല്ല. അതുകഴിഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തു.അപ്പോഴും കേസിൽ സംശയം നിലനിൽക്കുകയാണ്’.

‘2017 ഫ്രബുവരി 17 നാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നത്. 7.30 മണിക്കായിരുന്നു സംഭവം. എറണാകുളം നെടുമ്പാശേരി സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു വാഹനത്തിൽ നടിയെ പീഡിപ്പിച്ചത്. അന്ന് പെൺകുട്ടി ഉണ്ടായിരുന്ന വണ്ടിയിൽ പൾസർ സുനി അടക്കമുള്ള പ്രതികൾ മറ്റൊരു വണ്ടി കൊണ്ട് ഇടിച്ച് നടിയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയാണ് നടിയെ ആക്രമിച്ചത്’.

‘നടിയെ ആക്രമിച്ച് അത് മെമ്മറി കാർഡിൽ റെക്കോഡ് ചെയ്ത ശേഷം നടിയെ പാതിയിൽ ഇറക്കി വിട്ടു. പിന്നീട് ഈ പ്രതികൾ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണ്. ഇത് സ്ഥിരം സംഭവം ആയതുകൊണ്ടും പോലീസ് പിടിക്കില്ലെന്നും ആരും പരാതി പറയില്ലെന്നുമൊക്കെയുള്ള തോന്നൽ അവർക്ക് ഉണ്ടായത് കൊണ്ടായിരിക്കാം അവർ അത്രയും കൂളായി നിന്നത്. അവിടെ വെച്ച് സംഭവം കേസ് ആയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് അവർ രക്ഷപ്പെട്ടത്’.

‘പൾസർ സുനിയും പ്രതികളും എത്തിയ വീട്ടിലെ ആ സുഹൃത്ത് മെമ്മറി കാർഡിൽ താൻ കണ്ടതിനെ കുറിച്ചെല്ലാം പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പ്രതികൾ എറണാകുളത്തെ ക്രമിനൽ അഭിഭാഷകനയാണ് ഏൽപ്പിച്ചത്. അത് അദ്ദേഹം മാധ്യമ വാർത്ത കണ്ടതോടെ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഫോൺ മറ്റൊരു അഭിഭാഷകനെയാണ് ഏൽപ്പിച്ചത്.ആ മൊബൈൽ ഫോൺ പക്ഷേ കോടതിയിൽ സമർപ്പിച്ചിട്ടില്ല’.

‘ഈ മെമ്മറി കാർഡ് പോലീസ് കണ്ടെടുത്തിട്ടില്ലാത്തതിനാൽ തന്നെ പ്രതി പറയുന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പും ഇല്ല. ആ കാർഡ് പിന്നീട് എഫ്എസ്എല്ലിൽ പരിശോധനയ്ക്ക് എത്തി. കേസിലെ ഏറ്റവും സുപ്രധാന തെളിവാണത്. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചപ്പോൾ നടൻ ദിലീപ് പ്രതിയായിരുന്നില്ല. കുറ്റപത്രം സമർപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് അന്നത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ദിലീപിന്റെ ഡിങ്കൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വരികയും ദിലീപിനെ കാണുകയും ചെയ്തിരുന്നു.അതിന് തെളിവുകളുണ്ട്’.

‘കുറ്റപത്രം ഫയൽ ചെയ്തതിന് അടുത്ത ദിവസങ്ങളിൽ തന്നെ ദിലീപ് ഡിജിപിക്ക് പരാതി നൽകി.പൾസർ സുനിയെന്ന കേസിലെ ഒന്നാം പ്രതി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. ചാർജ് ഷീറ്റ് ഫയൽ ചെയ്തതിനാൽ തനിക്ക് ഇനി പ്രശ്നം ഒന്നും സംഭവിക്കാനില്ലെന്ന ധാരണയിൽ ഗൾഫിലേക്ക് പോകുന്നതിന് തൊട്ട് മുൻപായിരുന്നു ദിലീപ് പരാതി നൽകി പോയത്.ഈ പരാതി ഡിജിപി ബൈജു പൗലോസിന് കൈമാറിയതോടെയാണ് കഥമാറിയത്’.

‘കത്ത് ലഭിച്ചതോടെ ബൈജു പൗലോസ് നടത്തിയ അന്വേഷണത്തിൽ ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. കേസിലെ ഏറ്റവും നിർണായകമായത് ജയിലിലെ സിസിടിവിയിൽ പൾസർ സുനിയും സഹതടവുകാരും ഫോൺ ഉപയോഗിക്കുന്നതും കത്തെഴുതുന്നതും കണ്ടെത്തിയിരുന്നു.

‘പ്രീയപ്പെട്ട ദിലീപേട്ടാ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു കത്ത്. ആ കത്തുമായി സഹതടവുകാരൻ ദിലീപിനെ കാണാനെത്തിയെങ്കിലും അതിന് സാധിച്ചില്ല. ആ കത്തിൽ നാദിർഷയെ ബന്ധപ്പെടാൻ ശ്രമിച്ചു അദ്ദേഹം ഫോണെടുക്കുന്നില്ലെന്നാണ് കത്തിൽ പറഞ്ഞത്. കത്തുമായി ഏരൂരിൽ ദിലീപിനെ കാണാൻ സഹതടവുകാരൻ എത്തിയപ്പോൾ ദിലീപിന് പകരം അവിടെ എത്തിയത് അപ്പുണ്ണിയാണ്. ദിലീപിന്റെ ഡ്രൈവറാണ് അപ്പുണ്ണി. എന്നാൽ കത്ത് കൊണ്ട് പോയ ആൾ കത്ത് കൈമാറാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ കത്ത് സംബന്ധിച്ച അന്വേഷണമാണ് ദിലീപിലേക്ക് കേസ് എത്തുന്നതും നടൻ അറസ്റ്റിലാകുന്നതും’.

Noora T Noora T :