വാർത്തയ്ക്ക് വേണ്ടി കൊല്ലാനും മടിക്കില്ല; റിയയെ മാധ്യമങ്ങൾ വളഞ്ഞിരിക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നു

ലഹരി മരുന്ന് കേസിൽ നടി റിയ ചക്രവർത്തി കഴിഞ്ഞ ദിവസമായിരുന്നു അറസ്സിലായത്. റിയ ചക്രബർത്തിയെ മാധ്യമങ്ങൾ വളയുകയും അക്രമിക്കുകയും ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണകുമാർ. നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന തുല്യത ഇപ്പോൾ എവിടെപ്പോയെന്നാണ് അഹാന കൃഷ്ണകുമാർ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.

റിയയെ മാധ്യമങ്ങൾ വളഞ്ഞിരിക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നതാണെന്നും, വളരെയധികം കഷ്ടമാണ്
ഈ രാജ്യത്ത് ഒരു സ്ത്രീയായിരിക്കുന്നതിന്റെ വിലയിതാണെന്നും അഹാന പറയുന്നു.റിയ കുറ്റക്കാരിയാണോ അല്ലയോ എന്തുമാവട്ടെ, നമ്മുടെ രാജ്യത്തെ ഉന്നതപീഠങ്ങൾ അതിൽ തീരുമാനമെടുക്കുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യട്ടെ. എന്ത് പൈശാചികമായ നടപടിയാണിത്? വാർത്തയ്ക്ക് വേണ്ടി കൊല്ലാനും മടിക്കില്ലേ ? ഒരു തീവ്രവാദിയെയോ റേപ്പിസ്റ്റിനോ പോലും ഇത്തരം അനാദരവ് നേരിടേണ്ടിവരില്ല അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.

സൈബർ ആക്രമണം ഭയന്ന് പലരും റിയക്ക് പരസ്യ പിന്തുണയറിയിക്കാൻ മടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടി വിദ്യാബാലനും റിയയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Noora T Noora T :