വരും ദിവസങ്ങളിൽ മിന്നൽ പരിശോധന, സകലതും തൂത്ത് വാരും ഭയപ്പെട്ടത് പോലെ സംഭവിക്കുന്നു, രണ്ടും കൽപ്പിച്ച് ക്രൈം ബ്രാഞ്ച്, ഭയന്ന് വിറച്ച് കാവ്യയും ദിലീപും

തുടരന്വേഷണത്തിന് കോടതി വീണ്ടും സമയം അനുവദിച്ചതോടെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധന ഇപ്പോൾ പുരോഗമിക്കുകയാണ്. ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് ടി എൻ സുരാജിന്റേയും ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

എന്നാൽ തുടരന്വേഷണത്തിൽ നിർണായക തെളിവായ രണ്ട് ഫോണുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റേയും കൂട്ടരുടെയും ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചത്. 6 ഫോണുകളായിരുന്നു ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്. എന്നാൽ കേസിൽ ഏറ്റവും നിർണായകമായ രണ്ട് ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്. ഇത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ പോലീസ്. ഇവ സുരാജും അനൂപും ഒളിച്ച് വെച്ചതായ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് കണ്ടെത്താനായി വരും ദിവസങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തും.

ദിലീപ് ജയിലിൽ കഴിയവെ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ച ഫോണാണ് ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മാത്രമല്ല ബാലചന്ദ്രകുമാറുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണിലാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇവ ലഭിച്ചാൽ കേസിൽ വഴിത്തിരിവായേക്കുന്ന പല വിവരങ്ങളും ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് കരുതുന്നുണ്ട്.

അതിനിടെ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. നേരത്തേ കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ വീടായ പദ്മസരോവരത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്ന് പല ചോദ്യങ്ങൾക്കും അറിയില്ലെന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇത്തവണയും വീട്ടിൽ വെച്ചാകുമോ ചോദ്യം ചെയ്യൽ എന്ന കാര്യം വ്യക്തമല്ല. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടതിന് ശേഷം ആ ടാബ് ദിലീപ് കൈമാറിയത് കാവ്യയ്ക്ക് ആണെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

ആദ്യ ഘട്ടത്തിൽ കാവ്യയ്ക്ക് കേസിൽ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ ദിലീപിന്റെ ഉൾപ്പെടെ ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുക.

Noora T Noora T :