ഓരോ തൂണും പൊളിച്ച് അടുക്കി, അവരെ വാങ്ങിയത് വമ്പൻ വിലയ്ക്ക്! എല്ലാം മാറിമറിഞ്ഞത് ആ നിമിഷം, നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിൽ കേരളത്തിൽ ഇന്നേവരെ ഇല്ലാത്ത വിധം എല്ലാ സിസ്റ്റത്തേയും പ്രതിഭാഗം ഇളക്കി മറിച്ചിരിക്കുകയാണെന്ന് സംവിധായകൻ പ്രകാശ് ബാരെ. കേസിലെ ഏറ്റവും നിർണായകമെന്ന് കരുതുന്ന തെളിവായ ദൃശ്യങ്ങൾ ഏറ്റവും സേയ്ഫ് എന്ന് നമ്മൾ വിശ്വസിച്ച കോടതിയിൽ നിന്നാണ് ചോർന്നെന്ന് പറയുന്നത്. പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാത്രമേ മാറിയിട്ടുള്ളൂ അതിനുള്ളിലെ ഫയലിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല എന്നൊക്കെ എന്നൊക്കെ വാദിക്കുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും പ്രകാശ് ബാരെ ചോദിച്ചു. മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ ഇന്നേവരെ ഇല്ലാത്ത വിധം എല്ലാ സിസ്റ്റത്തേയും ഈ കേസ് ഇളക്കി മറിച്ചിരിക്കുകയാണ്. സിസ്റ്റത്തിലെ ഒരു വിഭാഗം ആളുകളെ ഇവർ വാങ്ങിയെടുത്തിരിക്കുകയാണ്. കുറ്റകൃത്യം നടന്നതിന് പിന്നാലെ എല്ലാവരും തന്നെ, എന്തിന് എഎംഎംഎ പോലും പെൺകുട്ടിക്കൊപ്പം ആയിരുന്നു. എന്നാൽ കുറ്റം ദിലീപിൽ ആരോപിക്കപ്പെട്ടപ്പോൾ മുതൽ കാര്യങ്ങൾ മാറി മറിഞ്ഞു.

അതിന് ശേഷം സിസ്റ്റത്തിൽ നിൽക്കുന്ന ഓരോ തൂണും ഇവർ പൊളിച്ച് അടുക്കി കൊണ്ടിരിക്കുകയാണ്. അഭിഭാഷകരേയും കോടതിയേയും പോലും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമെന്ന് കരുതുന്ന തെളിവായ ദൃശ്യങ്ങൾ ഏറ്റവും സേയ്ഫ് എന്ന് നമ്മൾ വിശ്വസിച്ച കോടതിയിൽ നിന്നാണ് ചോർന്നെന്ന് പറയുന്നത്.

ഈ തുണ്ട് വീഡിയോ എപ്പോൾ പുറത്തുവരും എന്ന് കാത്ത് നിൽക്കുകയാണ് നമ്മുടെ മലയാളി സമൂഹം. ആ സമൂഹത്തിലാണ് ഇത്രയും കഷ്ടപാടുകൾ സഹിച്ച പെൺകുട്ടി ഇത് കോടതിയുടെ കൈയ്യിലാണല്ലോ ഇത് പുറത്ത് വരില്ലല്ലോ എന്ന് ആശ്വസിച്ച് നിൽക്കുമ്പോഴാണ് ആ ‘തീക്കട്ടയിൽ തന്നെ ഉറമ്പരിക്കുന്ന’ അവസ്ഥ.

ലണ്ടനിൽ നിന്നൊരാളുടെ കൈയ്യിൽ ഈ വീഡിയോ ഉണ്ടെന്ന വാർത്തകൾ വന്നിരുന്നു. കുറ്റാരോപിതമായ ദിലീപ് ഈ വീഡിയോ തനിക്കും കാണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ സാന്നിധ്യത്തിൽ വീഡിയോ കാണാം എന്ന അനുമതി മാത്രമാണ് സുപ്രീം കോടതി നൽകിയത്. എന്നാൽ ഈ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കാണുന്നു, ലാൽ മീഡിയയിൽ ഇട്ട് ഇതിന്റെ വോളിയം കൂട്ടുന്നു, ഇത്തരത്തിൽ നിരവധി തെളിവുകളാണ്.

സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങളും മറ്റ് തെളിവുകളും ഒന്നുമല്ലല്ലോ ഇവിടെ കാര്യം. ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കാൻ നൽകിയിരിക്കുന്ന ഏജൻസി തന്നെ കോടതിയോട് വന്ന് പറയുന്നത് ഇതിന്റെ ഹാഷ് വാല്യുമാറിയിട്ടുണ്ടെന്നാണ്. പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാത്രമേ മാറിയിട്ടുള്ളൂ അതിനുള്ളിലെ ഫയലിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല എന്നൊക്കെ പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത്. വെറുതെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്, പ്രകാശ് ബാരെ പറഞ്ഞു.

പ്രതി സ്ഥാനത്തു വ്യക്തിക്ക് നൽകുന്ന പരി ഗണന പോലും വാദി സ്ഥാനത്ത് നിൽക്കുന്ന വ്യക്തിക്കോ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടർക്കോ ലഭിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഡെബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷണിക്കണം എന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തം അല്ലേയെന്നും അവർ ചോദിച്ചു.

‘എത്രനാളായി ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ട്. പ്രതിസ്ഥാനത്തുള്ള വ്യക്തി പറയുന്നത് ഈ കേസിൽ അന്വേഷണം തുടരേണ്ടതില്ലെന്നാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ദിലീപിനുണ്ടെങ്കിൽ കേസ് എത്രകാലം വേണമെങ്കിലും അന്വേഷിക്കട്ടേയെന്ന നിലപാട് സ്വീകരിക്കട്ടെ, പ്രതിയേയും കൊണ്ടൊന്നുമല്ലല്ലോ പോലീസുകാർ അന്വേഷണത്തിന് പോകുന്നത്. ചോദ്യം ചെയ്യാൻ വിളിക്കും, അത് സ്വാഭാവികമാണ്’.

‘തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഏത് ചോദ്യം ചെയ്യലിനും തയ്യാറാകാമെന്നും എത്ര കോടതികൾ വേണമെങ്കിലും കയറി ഇറങ്ങാമെന്നും തന്റേടത്തോടെ പറയുകയാണ് വേണ്ടത്. അതല്ലേ ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കുക. ഈ കേസിൽ കുറ്റവാളി തന്നെ അന്ന് നടന്ന കുറ്റകൃത്യം കാറിൽ സഞ്ചരിച്ച് റിക്രിയേറ്റ് ചെയ്യുന്ന സംഭവങ്ങൾ ഒക്കെ ലോകത്തെവിടെയെങ്കിൽ കേട്ടിട്ടുണ്ടോ?’

‘ഇതെല്ലാം കോടതിയോട് ചോദിക്കാനും പറയാനുമുള്ള അവസരമാണ് ഓരോ സിറ്റിംഗിലും കോടതിയോട് പറയാനും ചോദിക്കാനും ലഭിക്കുന്നത്. അപ്പോഴൊക്കെ വ്യക്തമായ മറുപടി പറയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് വിമർശനും പരിഹസാവും നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും’, ഭാഗ്യലക്ഷ്മി പറഞ്ഞു.

Noora T Noora T :