നടിയെ ഇഞ്ചി ഇഞ്ചായി മോശപ്പെടുത്തുകയായിരുന്നു അവുടെ ലക്ഷ്യം ദിലീപിന് നിന്ന് ആ ഉന്നതനിലേക്ക്! കേസ് അടിമുടി മാറിമറിയുന്നു! ഇരുട്ടിൽ മറഞ്ഞ് നിന്ന മുഖം, വിറങ്ങലിച്ച് കേരളം

നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണത്തിന്റെ സമയപരിധി നീട്ടി നൽകരുതെന്ന് പറയാൻ പ്രതിഭാഗത്തിന് സാധിക്കില്ലെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്റണണി.ഉന്നതരായ ആളുകളിലേക്ക് കേസ് എത്താനുള്ള സാധ്യത കാണുന്നുണ്ടെന്ന് ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു

കെഎം ആൻറണിയുടെ വാക്കുകളിലേക്ക്

‘പ്രതിഭാഗത്തിന് കേസന്വേഷണത്തിന്റെ പരിധി നീട്ടണമെന്നോ കുറയ്ക്കണമോയെന്നോ പറയാൻ സാധിക്കില്ല. പെരുമഴ പോലെ കേസിൽ തെളിവുകൾ വന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സംശയിക്കപ്പെടുന്നവരിലേക്ക് എത്തിച്ചേരുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഉന്നതരായ ആളുകളിലേക്ക് കേസ് എത്താനുള്ള സാധ്യത കാണുന്നു’.

‘കേസിന്റെ പുനരന്വേഷണത്തിന്റെ ആരംഭകാലത്ത് പ്രതിഭാഗം പറഞ്ഞൊരു കാര്യമുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ പക്കൽ ഉണ്ട് അത് ചിലപ്പോൾ ഞങ്ങളുടെ പക്കലിൽ നിന്ന് റിക്കവർ ചെയ്തതായി വരുത്തി തീർക്കാനുള്ള സാധ്യത ഉണ്ട് എന്നതാണ് .അതിപ്പോൾ ചർച്ചയല്ലേങ്കിലും ഇത്തരം കാര്യങ്ങൾ കാലേകൂട്ടി കണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ ടാർഗറ്റ് ചെയ്യാനാണ് ശ്രമിച്ചത്’.

‘പൊതുജനത്തിന് മുന്നിലും അധികാര കേന്ദ്രങ്ങൾക്ക് മുന്നിലും അയാളുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു അത്. ഈ കേസിൽ സാധാരണ ഗതിയിലുള്ള വാദങ്ങളല്ല പ്രതിഭാഗം നടത്തുന്നത്. പ്രതികൾക്കൊപ്പം തെളിവ് നശിപ്പിക്കുന്ന കാര്യത്തിൽ അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനിൽക്കെ അവർക്ക് പ്രതിയെ രക്ഷിക്കേണ്ടതിനോടൊപ്പം അവരുടെ ഭാഗം കൂടി ന്യായീകരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്’.

‘ഒരു ദിവസം കൂട്ടിക്കൊടുക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. കാരണം അത്തരത്തിൽ കൂട്ടികൊടുത്താൽ സംഭവിക്കാവുന്ന ഡാമേജ് അവർക്ക് ബോധ്യമാണ്. കാരണം ആ അവസ്ഥയിലാണ് അന്വേഷണം പോയിക്കോണ്ടിരിക്കുന്നത്. മുൻപെങ്ങും ഇല്ലാത്തവിധം ശക്തമായ അന്വേഷണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. കേസിൽ തുടരന്വേഷണത്തിന് സമയം അനുവദിച്ചില്ലേങ്കിൽ കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കില്ല’.

‘അതിജീവിതയെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കുറ്റം ചെയ്തിട്ടുള്ളത്. കൊലപാതക ക്വട്ടേഷനാണ് നൽകിയതെങ്കിൽ മരിച്ചാൽ കാര്യം തീർന്നു. എന്നാൽ നടിയെ ഇഞ്ചി ഇഞ്ചായി മോശപ്പെടുത്തുക, അവരെ റേപ്പ് ചെയ്ത് വീഡിയോ ദൃശ്യങ്ങൾ പകർത്തി അവരെ അപമാനിക്കുക, അത്തരത്തിൽ നശിപ്പിച്ച് കളയുകയെന്നതായിരുന്നു ഉദ്ദേശം. എന്നാൽ ആദ്യം മുതൽ തന്നെ പ്ലാനുകൾ എല്ലാം തെറ്റി’.

‘കേസിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ വലിയ തെളിവുകൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ വളരെ സങ്കീർണമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവരാണ്. അവർക്ക് വലിയ പിന്തുണ ഈ ഘട്ടത്തിൽ ആവശ്യമാണ്. അത്തരത്തിലുള്ള പിന്തുണ ലഭിച്ചാൽ മാത്രമേ നീതിയുടെ പൂർത്തീകരണം സാധിക്കൂ’.

‘പണം കൊണ്ടോ അധികാരം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സ്വാധീനിക്കാൻ സാധിക്കാത്തതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിഭാഗത്തിന് ശത്രുക്കളായി മാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തിപരമായി അന്വേഷണ ഉദ്യോഗസ്ഥരെ ടാർഗറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. പോലീസുകാരുടെ കൈകൾ കെട്ടിയിടാനുള്ള ശ്രമമാണ് നടത്തുന്നത്. അതിലൂടെ മാനസികമായി തകർന്നിട്ടോ ഭയപ്പെട്ടിട്ടോ അന്വേഷണത്തിൽ നിന്നും പിൻമാറി പോകട്ടെ എന്നാണ് കണക്ക് കൂട്ടൽ’.

‘പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മാറ്റാനുള്ള കേസാണിത്. പ്രശസ്തായ ഒരു നടിക്ക് പോലും ഇതിനെ പ്രതിരോധിച്ച് നിൽക്കാൻ സാധിക്കുന്നില്ലേങ്കിൽ പിന്നെ ആർക്കാണ് സാധിക്കുക. ഈ കേസ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടത് ഏറെ അനിവാര്യമാണ്. കേസന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചത് കൊണ്ട് ആർക്കും പ്രത്യേക ദോഷമൊന്നും വരാൻ പോകുന്നില്ല’.

‘കേസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എഫ്എസ്എൽ പരിശോധന. അതിനെ നിസാരമായി കാണാൻ സാധിക്കില്ല. ദൃശ്യങ്ങൾ എവിടേയെങ്കിലും കൈമറിഞ്ഞ് പോയെങ്കിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് അതിജീവിതയ്ക്കാണ്.അത് അതിജീവിതയെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്നമാണ്. അതിനാൽ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടുക ചന്നെ വേണം’.

Noora T Noora T :