നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നതിന് തെളിവില്ലെന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. ദൃശ്യങ്ങള്‍ ടാംപര്‍ ചെയ്യപ്പെട്ടു എന്നോ ചോര്‍ന്നു എന്നോ പറയാനാകില്ല എന്നും എന്നാല്‍ കോപ്പി ചെയ്യപ്പെട്ടു എന്ന സംശയം മാത്രമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ എഫ് എസ് എല്‍ റിപ്പോര്‍ട്ട് പരിശോധിക്കപ്പെടണമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
ആക്‌സസ്, കോപ്പി, ടാംപര്‍ എന്നൊക്കെ പറയുന്നത് വ്യത്യസ്തമാണെന്നും ഇവിടെ കോപ്പി ചെയ്തതായും ടാംപര്‍ ചെയ്തതായും റിപ്പോര്‍ട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതിന് മറുപടിയായി കോപ്പി ചെയ്യപ്പെട്ടോ എന്ന സംശയം തന്നെയാണ് നിലനില്‍ക്കുന്നത് എന്നും അതിനാണ് എഫ് എസ് എല്‍ റിപ്പോര്‍ട്ട് പരിശോധിക്കപ്പെടണം എന്ന് പറയുന്നത് എന്നും നികേഷ് കുമാര്‍ പറഞ്ഞു. അത് ശരിയാണ് എന്നും അത് തന്നെയാണ് പറയുന്നതെന്നും രാഹുല്‍ ഈശ്വറും കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് രാഹുല്‍ ഈശ്വര്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്…
ആക്‌സസ് എന്ന് പറയുന്നത് വ്യത്യാസമാണ്. കോപ്പി എന്ന് പറയുന്നത് വ്യത്യാസമാണ്. ടാംപര്‍ എന്ന് പറയുന്നത് വ്യത്യാസമാണ്. നികേഷ് പറഞ്ഞതില്‍ നിന്ന് ടാംപറിംഗ് അല്ല നടന്നത് എന്ന വ്യക്തമായി. ഇന്റിവിജ്വല്‍ ഫയലുകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല. എന്റെ സംശയം ഇത് മാത്രമാണ് ഇത് ചോര്‍ന്നു എന്ന് പറയണമെങ്കില്‍ ഏതെങ്കിലും ഒരു ഫയലിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് ഇത് കോപ്പി ചെയ്യണം. അല്ലെങ്കില്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യണം. അപ്പോള്‍ ചോര്‍ന്നു എന്ന് ഇതുവരെ റിപ്പോര്‍ട്ടില്ലാത്ത അവസ്ഥയില്‍ നമുക്ക് സംശയം മാത്രം അല്ലേ പറയാന്‍ കഴിയൂ. ഇതുവരെ ടാംപറിംഗ് നടന്നതായി റിപ്പോര്‍ട്ടില്ല. കോപ്പി ചെയ്തതായി റിപ്പോര്‍ട്ടില്ല, സംശയങ്ങളുണ്ടാകാം. കാരണം ഇത് ആക്‌സസ് ചെയ്യുന്നത് എന്തിനാണ്. കാരണം ആക്‌സസ് ചെയ്തു എന്ന് പറയുന്ന ദിവസങ്ങള്‍ വരുന്നത് ചൊവ്വ, വ്യാഴം ദിവസങ്ങളാണ്. അത് രണ്ട് പ്രവൃത്തി ദിവസങ്ങളാണ്. അന്ന് ആക്‌സസ് ചെയ്തിട്ടുണ്ടാകാം, പക്ഷെ ചോര്‍ന്നു എന്ന് ഉറപ്പിക്കാനാവില്ല. ഈ രണ്ട് കാര്യങ്ങളും നമുക്ക് എല്ലാവര്‍ക്കും ശരിവെക്കാമല്ലോ. ടാംപര്‍ ചെയ്തില്ല. കോപ്പി ചെയ്‌തോ എന്ന് അറിയില്ല, കോപ്പി ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ആക്‌സസ് ചെയ്യപ്പെട്ടു, ഇങ്ങനെ അല്ലേ ഇതിന്റെ സത്യം. ഈ പറയുന്ന ദിവസങ്ങളില്‍ ഔദ്യോഗികമായി ഇവ പരിശോധിക്കപ്പെട്ടിട്ടില്ല എങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കപ്പെടണം
കാരണം ഇതൊരു പ്രൊസിജ്വല്‍ ഇന്‍അപ്രോപ്പിയേറ്റിയാണ്. അത് ദിലീപിന്റേയോ അതിജീവിതയുടേയോ വിഷയമല്ല. ഇനി അത് ഏത് സമയത്ത് ആക്‌സസ് ചെയ്യപ്പെട്ടു എന്നറിയണം. സമയമെന്താണെന്ന് അറിഞ്ഞാല്‍ മാത്രമെ നമുക്ക് കോടതിയേയോ ബാക്കിയാരെ എങ്കിലുമോ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയൂ. ഇതിന്റെ സമയം എപ്പോഴാണ്, ഇതിന്റെ കോണ്ടക്‌സ്റ്റ് എപ്പോഴാണ്. ഒഫീഷ്യല്‍ സമയത്താണ് ആക്‌സസ് ചെയ്തിട്ടുള്ളതെങ്കില്‍ നമ്മള്‍ ഈ സംശയിക്കുന്നതിന് പ്രസക്തിയില്ല. എന്തായാലും ടാംപറിംഗ് അല്ല എന്ന് വ്യക്തമായി. എന്നാല്‍ എഫ് എസ് എല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. അതില്‍ ഇല്ലീഗല്‍ എന്ന വാക്ക് എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത് മുഖവിലയ്‌ക്കെടുക്കണം. ഡേറ്റ് നീട്ടി കിട്ടുന്ന കാര്യത്തില്‍ എനിക്ക് തോന്നുന്നില്ല തര്‍ക്കമുണ്ടാകുമെന്ന്. കോപ്പി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല, അതുകൊണ്ട് ചോര്‍ന്നു എന്നത് ഈ ഘട്ടത്തില്‍ പറയാനാകില്ല. അത് ഫാക്ച്വലി ശരിയായിരിക്കില്ല. ഇന്റിവിജ്വല്‍ വീഡിയോകളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്ന് പറയുന്നു. മെമ്മറി കാര്‍ഡിന്റെ പേര് മാറ്റി എന്നിരിക്കട്ട. ഉദാഹരണത്തിന് ആ കേസിന്റെ പേരിലെക്ക് എടുത്തു, ആ കേസിന്റെ ഡേറ്റിലേക്ക് എടുത്തോ മെമ്മറി കാര്‍ഡിന്റെ പേര് മാറ്റിയാല്‍ ഇതിന്റെ ഹാഷ് വാല്യൂ മാറുമോ.