അതിജീവിതയ്ക്ക് ആ ഭയം ഇപ്പോഴും വിടാതെ പിന്തുടരുന്നു, നടുക്കുന്ന വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസ് അവസാന ദിവസങ്ങളിലേയ്ക്കാണ് കടന്നിരിക്കുന്നത്. കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിചാരണക്കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. തുടരന്വേഷണത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നീട്ടാന്‍ മൂന്ന് മാസത്തെ സമയം കൂടിയാണ് പ്രോസിക്യൂഷന്‍ തേടിയിരിക്കുകയാണ്.

കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കോടതി സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സത്യാവസ്ഥ വ്യക്തമാവാന്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ദൃശ്യങ്ങള്‍ സംബന്ധിച്ച് അതിജീവിതയുടെ ഭയത്തെ കുറിച്ച് തുറന്നുപറയുകയാണ് സമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എപ്പോഴും ഒരു ഭയം സൃഷ്ടിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ പറഞ്ഞു. അഞ്ചാറുവഷമായി കേസുമായി മുന്നോട്ടു പോകുമ്പോഴും ഈ നിമിഷം വരെയും അത് ഒരു ഭയമാണ്. ഏതെങ്കിലും രീതിയില്‍ അത് പുറത്തേക്ക് വരുമോ, ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ, ആരെങ്കിലും കണ്ടിട്ടുണ്ടോ, ആരുടെ കയ്യിലെങ്കിലും ഇത് ഷെയറായിട്ടുണ്ടോ. ആ ഒരു ഭയം അതിജീവിതയ്ക്കുണ്ടെന്ന് സിന്‍സി അനില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് സിന്‍സി അനില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതുമായി ബന്ധപ്പെട്ട് ഒരു കോപ്രമൈസും ഇല്ല, നമ്മള്‍ അതിനെതിരെയാണ് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്ന് സിന്‍സി അനില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇവിടെ നടനും നടിയുമൊന്നുമില്ല, ഒരു സ്ത്രീയുടെ നീതി മാത്രമാണുള്ളത്. അതസമയം, ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സുമായി ബന്ധപ്പെട്ട വാദങ്ങളും ചാനല്‍ ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്തു.

നടിയുടെ ആവശ്യമാണ് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സെന്ന് അഡ്വ അജകുമാര്‍ പറഞ്ഞു. അതില്‍ അവര്‍ക്ക് വളരെ കോണ്‍ഫിഡന്റായി, അവര്‍ക്ക് നേരെ സംഭവിച്ച ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മൊഴി കൊടുക്കുവാനുള്ള അവസരം ഒരുക്കുമെന്നും അഡ്വ അജയകുമാര്‍ ചാനല്‍ ചര്‍്ച്ചയില്‍ വ്യക്തമാക്കി.

അതുകൊണ്ട് എനിക്ക് ഇനി എന്താണ് കോടതിയില്‍ സംഭവിക്കുന്നതെന്ന് പൊതുസമൂഹം അറിയണമെന്ന് അതിജീവിത പറഞ്ഞാല്‍. ആ കാര്യത്തില്‍ ഒരു തീരുമാനം കോടതിക്ക് എടുക്കാന്‍ കഴിയുമെന്ന് അജയകുമാര്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളെ കുറിച്ച് സിന്‍സി അനില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ നീതിപൂര്‍വ്വമല്ലെന്ന സംശയം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് സിന്‍സി അനില്‍ പറഞ്ഞു.

കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗുരുതരമായ ആരോപണം പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുണ്ട്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്ന കാരണത്താല്‍ രണ്ടു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെക്കുകയും ചെയ്തു.

നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്.മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കേസ് അട്ടിമറിക്കുവാന്‍ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.അതിജീവിത സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചു കൂടായെന്നും സിന്‍സി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Noora T Noora T :