ലഹരിമരുന്നു കേസില്‍ നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ് നടന്നിരുന്നു നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന. കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്

മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവില്‍ ജനിച്ച സഞ്ജന 2006ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്‌. 1983, വെള്ളിമൂങ്ങ തുടങ്ങി നിരവധി മലയാള സിനിമകളിൽ വേഷമിട്ട നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന.

Noora T Noora T :