പലരും ചോദിച്ചത് ആ ഒരൊറ്റ കാര്യം, തന്റെ പ്രാർത്ഥന അത് മാത്രം, ഇപ്പോൾ എല്ലാം പുറത്ത് വരുന്നത് അനുഗ്രഹമായിട്ടാണ് തോന്നുന്നു! വള്ളി പുള്ളി വിടാതെ എല്ലാം… നടിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം അതിജീവിതയുടെ ഒരു പ്രതികരണത്തിനായി മാധ്യമങ്ങൾ വളയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ആദ്യമായി അതിജീവിത മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവും നടത്തി

അതിജീവിതയെ മുഖ്യമന്ത്രി നേരിട്ട് കാണുകയും സർക്കാറില്‍ പൂർണ്ണ വിശ്വാസമുണ്ടെന്ന് അവർ വ്യക്തമാക്കുകയും ചെയ്തതോടെ സർക്കാറിനും ഇടത് കേന്ദ്രങ്ങള്‍ക്കും നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

ആക്രമിക്കപ്പെട്ട വിവരം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എന്താകുമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെയെന്നും അതിജീവിത പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. ഇക്കാലത്തിനിടയിൽ ഓരോ പ്രതിസന്ധികളും പ്രശ്നങ്ങളുമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയൊക്കെ എങ്ങനെ മറികടന്നുവെന്നത് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. സമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് എന്നും കടപ്പാടുണ്ടെന്നും അതിജീവിത പറഞ്ഞു.

നടിയുടെ വാക്കുകളിലേക്ക്

‘പ്രതിസന്ധികള്‍ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരോ ദിവസവും ഓരോ പ്രതിസന്ധികളും പ്രശ്നങ്ങളുമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയൊക്കെ എങ്ങനെ മറികടന്നുവെന്നത് എങ്ങനെ വാക്കുകളാൽ പറയണമെന്ന് അറിയില്ല. സമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് എന്നും കടപ്പാടുണ്ട്’.

അഞ്ച് വർഷത്തോളം കോടതിയിൽ കാര്യങ്ങൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയതിനാൽ പലതും പുറത്ത് വരാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം പുറത്ത് വരുന്നത് അനുഗ്രഹമായിട്ടാണ് തോന്നുന്നത്. തനിക്ക് ലഭിക്കുന്ന പിന്തുണ നൽകുന്ന ധൈര്യം ചെറുതല്ല. എന്റെ ബന്ധുക്കളും സുഹൃത്തുക്കൾക്കും ഈ കേസുമായി ഇടപെടുന്നവർക്ക് മാത്രവുമേ ഈ കേസിന്റെ പുരോഗതിയെ കുറിച്ച് അറിയുമായിരുന്നു. പലരും ഈ കേസ് അവസാനിച്ചോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴും പോരാടുകയാണെന്ന വിവരം പുറത്ത് അറിയുന്നത് നല്ല കാര്യമാണ്’.

‘മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ട്. ഒരുപാട് നാൾ വിട്ടുനിന്നതാണ്. പക്ഷേ ഈ സമയം മറ്റ് ഭാഷകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. മലയാളത്തിൽ നല്ല പ്രൊജക്റ്റ് വന്നപ്പോൾ പോലും ചെയ്യാനുള്ളൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.ഏത് ഭാഷയില്‍ അഭിനയിച്ചാലും മലയാളം തന്നെയാണ് തനിക്ക് പ്രധാനം. താൻ തന്റെ സിനിമ ജീവിതം തുടങ്ങിയത് മലയാളത്തിൽ നിന്നാണ്’.

‘മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത് വലിയൊരു വാക്കാണ്. അത് തരുന്നത് വലിയ ആത്മവിശ്വാസമാണ്. കാര്യങ്ങള്‍ പുറത്തു പറഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ട ഒരു അവസ്ഥ വരുമായിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല’.

‘അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന എല്ലാവരും അവർ നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ മാനസിക അവസ്ഥ കൂടി അനുസരിച്ചേ അതിലൊക്കെ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ.മറ്റാർക്കും ഇത്തരത്തിലുള്ള ദുരനുഭവം വരാതിരിക്കട്ടെ. അത്തരത്തിലൊരി അനുഭവം ഉണ്ടായാൽ അതിനെ അതിജീവിക്കാനുള്ള ശക്തി അവർക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു’.

‘തന്നെ വ്യക്തിപരമായ അറിയാത്തവരാണ് സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം നടത്തുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മോശമായി പറയുമ്പോൾ മാത്രമേ തനിക്ക് വേദന തോന്നുകയുള്ളൂ. ഒരു തരത്തിലും അറിയാത്തവർ നടത്തുന്ന പ്രതികരണങ്ങൾ തന്നെ ബാധിക്കില്ല. അവരോടൊന്നും തനിക്ക് പറയാനില്ല. അതിനെയെല്ലാം അവഗണിക്കുകയാണ്’.

‘നീതി ലഭിക്കണമെന്നാണ് തന്റെ പ്രാർത്ഥന നീതി ലഭിക്കാന്‍ വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചിട്ടല്ല പലരും കൂടെ നില്‍ക്കുന്നത്. എല്ലാവരോടും ഹൃദയം തുറന്ന് നന്ദി പറയുന്നു. കാരണം എന്നെ നേരിട്ട് അറിയാത്തവർ പോലും എനിക്ക് വേണ്ടി രംഗത്തെത്തുകയാണ്. അവർ കാണിക്കുന്നത് മനുഷ്യത്വമാണ്. സമൂഹത്തോട് ജീവിതകാലം മുഴുവന്‍ നന്ദി ഉണ്ടാകും’.

‘മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ സംസാരിക്കണമെന്ന് പലപ്പോഴായി ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് സാഹചര്യം ലഭിച്ചിരുന്നില്ല. എന്റെ ആശങ്കകൾ അദ്ദേഹത്തോട് പങ്കുവെയ്ക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ കൂടിക്കാഴ്ചയിൽ താൻ പൂർണ തൃപ്തയാണ്’,അതിജീവിത പറഞ്ഞു

Noora T Noora T :