അദ്ദേഹത്തിന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കുന്നു…മന്ത്രിമാരുടെ പരാമർശങ്ങളിൽ ഒന്നും പറയാനില്ല… എനിക്ക് ആരുടെയും വായ അടച്ചു വെക്കാൻ പറ്റില്ല, ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം എനിക്ക് നീതി കിട്ടണം; അതിജീവിത മാധ്യമങ്ങളോട്; ആ വെളിപ്പെടുത്തലും

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. അതിനിടെ, ഡിജിപി, എഡിജിപി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അവരില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത പറഞ്ഞു. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

അദ്ദേഹത്തിന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ വളരെ നാളുകളായി കാണണമെന്ന് ഉണ്ടായിരുന്നു. അതിപ്പോഴാണ് ഒത്ത് വന്നത്. അതിൽ ഞാൻ വളരെ സംതൃപ്തയാണ്. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പറ്റിയെന്നാണ് എന്റെ വിശ്വാസം. ഈ കേസിൽ എന്റെ കൂടെ തന്നെയാണെന്ന് പരിപൂർണമായി എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. അതിൽ വളരെയധികം നന്ദിയുണ്ട്, അതിജീവിത പറഞ്ഞു. സർക്കാരിനെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ഹർജി അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അതിജീവിത വ്യക്തമാക്കി.

സർക്കാരിനെതിരായിട്ട് ഒന്നും സംസാരിച്ചിട്ടില്ല. അത് മറ്റ് പല രീതിയിലും പുറത്ത് വന്നതാണ്. അത് അങ്ങനെ വ്യാഖാനിക്കപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാനൊരിക്കലും സർക്കാരിനെതിരായല്ല സംസാരിച്ചത്. ഇപ്പോൾ കേസിലുണ്ടായ ആശങ്കളാണ് ഞാൻ പങ്കു വെച്ചത്. വളരെ പോസിറ്റീവായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്,’ അതിജീവിത പറഞ്ഞു.കോടതിയിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്ന ഉറപ്പിൽ വളരെ സന്തോഷമുണ്ട്. എനിക്ക് മാത്രമല്ല കേസുകളുമായി മുന്നോട്ട് പോവുന്ന എല്ലാവർക്കും, ആണുങ്ങളായും പെണ്ണുങ്ങളായാലും മാനസികമായ ബുദ്ധിമുട്ടാവും. അതു പോലെ തന്നെ എനിക്കും ചില ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും അതിജീവിത വ്യക്തമാക്കി.

കോൺ​ഗ്രസാണ് ഹർജി നൽകിയതെന്ന ആരോപണം വെറുതെ വരുന്ന വ്യാഖ്യാനങ്ങളാണ്. മന്ത്രിമാരുടെ പരാമർശങ്ങളിൽ ഒന്നും പറയാനില്ല. എനിക്ക് ആരുടെയും വായ അടച്ചു വെക്കാൻ പറ്റില്ല. അവർക്കറിയില്ല ഈ യാത്ര എന്താണെന്ന്. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറല്ലെങ്കിൽ മുൻപേ തന്നെ ഇത് ഇട്ടിട്ട് പോവണമായിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം എനിക്ക് നീതി കിട്ടണമെന്നും അതിജീവിത വ്യക്തമാക്കി.

Noora T Noora T :