കള്ളൻ കപ്പലിൽ തന്നെ! ദിലീപിനെ രക്ഷിച്ചത് ആ അന്വേഷണ ഉദ്യോഗസ്ഥൻ?വിശ്വസിച്ചവർ കാലുവാരി, മുഖം പുറത്തേക്ക്? ഇത് പ്രതീക്ഷിച്ചില്ല

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവസാനിപ്പിച്ച് അടുത്ത ആഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെയാണ് നിൽക്കുന്നത്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

കേസിന് മേൽ ഒരു നിയന്ത്രണവും വെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രോസിക്യൂഷനെ അറിയിച്ചു.സർക്കാരിനെതിരായ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതിയെ എത്തുമ്പോള്‍ ഈ നിലപാട് സര്‍ക്കാര്‍ അറിയിക്കും. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ സമയം നീട്ടണോ എന്ന ആവശ്യം ക്രൈം ബ്രാഞ്ച് ഉന്നയിക്കാതിരുന്നതിന് പിന്നില്‍ എഡിജിപി ദര്‍വേശ് സാഹെബ് ആണെന്നാണ് സൂചന. പാതിവെന്ത കുറ്റപത്രം നല്‍കാനോ സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. എഡിജിപി ദര്‍വേശ് സാഹെബ് പ്രതിക്ക് വേണ്ടി ചരവ് വലി നടത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

തുടരന്വേഷണം നീട്ടാനുള്ള ആവശ്യം അന്വേഷണം സംഘം ഉന്നയിക്കാത്തതിനാൽ അന്വേഷണ സംഘത്തിന് ഒരു മെമ്മോ നൽകാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. സമയം നീട്ടി നല്‍കാന്‍ അപേക്ഷ നല്‍കണോ എന്ന് മെമ്മോയില്‍ ചോദിക്കും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെങ്കില്‍ പൊലീസ് ആണ് തീരുമാനമെടുത്ത് അറിയിക്കേണ്ടത്. പാതിവെന്ത കുറ്റപത്രം നല്‍കിയാല്‍ അതിന്റെ ഉത്തരവാദിത്വം എഡിജിപിക്കായിരിക്കുമെന്ന മുന്നറിയിപ്പും സ്റ്റേറ്റ് പ്രോസിക്യൂഷന്‍ നല്‍കുന്നുണ്ട്. തുടരന്വേഷണത്തില്‍ അഡ്വ രാമന്‍പിള്ളയുടെ അറസ്റ്റിലേക്ക് നീങ്ങുന്ന കാര്യങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു എന്നാണ് സൂചന. ഇതിന്റെ മറവില്‍ ദര്‍വേശ് സാഹെബ് ദിലീപിെന രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.

കേസിൽ സർക്കാർ തലത്തിൽ അട്ടിമറി നടക്കുന്നെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത് തിരിച്ചടിയായെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തത വരുത്തുന്നത്. സര്‍ക്കാരും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. മുഴുവന്‍ തെളിവുകളിലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം എല്ലാം ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ചും വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേസ് അതിന്റെ കൃത്യമായി വഴിക്ക് പോകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാരും അത് സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Noora T Noora T :