പരാതി ദുരൂഹം, ആ ഗൂഢലക്ഷ്യം അതിജീവിതയ്ക്ക് പിന്നിൽ അവരുടെ വമ്പൻ കളി, ഇളകിയത് കൂടോടെ… പലരും ഇടഞ്ഞു തുടങ്ങി

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് അതിജീവിത ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.
ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.

തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ‘അതിജീവിത’ വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാർട്ടിയും സർക്കാരും നടിയ്ക്ക് ഒപ്പമാണ്. പരാതി ഉണ്ടെങ്കിൽ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസിൽ അതിജീവിതയുടെ താല്പര്യം ആണ് സർക്കാരിന്‍റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. ഏത് കാര്യത്തിൽ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സർക്കാർ നിന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു

കേസില്‍ അതിജീവിതയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജുവും എത്തിയിട്ടുണ്ട്. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തും.

നടിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ല. അതിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു. ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുചില താത്പര്യങ്ങള്‍ വെച്ച് ഇവരെ ആരോ ഉപയോഗിക്കുന്നതാണെന്നും ആന്റണി രാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ബാലിശമാണെന്നും മന്ത്രി പ്രതികരിച്ചു. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ എം.എല്‍.എ. ഏത് പാര്‍ട്ടിയിലാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വ് എന്താണെന്നും പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അങ്ങനെ ഒരാളെ ഇടതുപക്ഷം സഹായിക്കേണ്ട ആവശ്യമെന്താണ്. അയാളെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനാണ്. ഇതിന്റെ പേരിലെങ്കിലും രണ്ട് വോട്ട് കിട്ടാനാണ് ശ്രമം. ഇങ്ങനെയുള്ള പ്രസ്താവനകളാണ് പ്രതിപക്ഷത്തെ ജനത്തില്‍നിന്ന് അകറ്റുന്നത്. അവര്‍ പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ അവര്‍ പാഠം പഠിക്കുമെന്നും മന്ത്രി പറഞ്ഞു

Noora T Noora T :