ജുഡീഷ്യൽ ഓഫീസർമാരെ സ്വാധീനിക്കാൻ ശ്രമം! വിളിച്ചത് മജിസ്ട്രേറ്റിനെ! വമ്പൻ ശബ്ദ രേഖ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിപ്പിച്ച് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

അതിനിടെ ദിലീപും സംഘവും നേരത്തെയും ജുഡീഷ്യൽ ഓഫീസർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‌ തെളിവുകൾ പുറത്ത്. നടിയെ ആക്രമിച്ച കേസിലെ 15ാം പ്രതി ശരത്ത് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ബന്ധുവിന് വേണ്ടി അങ്കമാലി മജിസ്ട്രേറ്റിനെ സ്വാധീക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. അനൂപിന്റെ ഭാര്യയുടെ ബന്ധുവിനെ രക്ഷിക്കാൻ വേണ്ടി ശ്രമിച്ചതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.

പീഡനക്കേസിലുൾപ്പെട്ട ഈ പ്രതിക്ക് ജാമ്യം തരപ്പെടുത്താൻ വേണ്ടിയാണ് മജിസ്ട്രേറ്റിനെ വിളിച്ചത്. ഇത് സംബന്ധിച്ച് ശരത്തും അനൂപും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. കേസിൽ നിന്നൂരാൻ ശരത്തിനെ വിളിച്ചു കൂടായിരുന്നോ എന്ന് ദിലീപ് നേരത്തെ ചോദിച്ചെന്ന് അനൂപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.

അങ്കമാലി മജിസ്ട്രേറ്റിന്റെ സഹായം അഭ്യർത്ഥിച്ചതായും മജിസ്ട്രേറ്റ് സഹായം വാഗ്ദ്ദാനം ചെയ്തെന്നും ശരത് അനൂപിനോട് പറയുന്നുണ്ട്. മൂവാറ്റുപുഴ ജയിൽ സൂപ്രണ്ടിനേയും സ്വാധീനിക്കാൻ ശ്രമിച്ചെന്നും ജയിലിൽ പ്രതിക്ക് സൗകര്യം ചെയ്തതായും ശരത് പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ചത് അങ്കമാലി കോടതിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ 15ാം പ്രതിയാണ് ശബ്ദരേഖയിലുള്ള ശരത്ത്. കേസിലെ തുടരന്വേഷണത്തിലാണ് ഇയാളെയും പ്രതി ചേർത്തത്.

Noora T Noora T :