നടിയുടെ കൂടി സ്വദേശമായ തൃശ്ശൂർ പൂരത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്ത് അദ്ദേഹം ഞെളിഞ്ഞിരിക്കുന്നു, കേസിൽ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു!അതിജീവിത ആ നീക്കത്തിലേക്കോ!?

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ലെന്നത് സർക്കാരിന്റെ കൂടി നിലപാടാണെന്ന് വേണം മനസിലാക്കാനെന്ന് അഡ്വ ആശ ഉണ്ണിത്താൻ.

ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നതെന്നും ആശ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ഹണി എം വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിലെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തിരുമാനിച്ചിരിക്കുന്നത് ജഡ്ജസ് മാത്രമല്ല സർക്കാർ കൂടിയാണെന്ന് വേണം കണക്കാക്കാൻ. അല്ലേങ്കിൽ ഇത്തരം ഒരു തീരുമാനം വരില്ല. മറ്റ് പല കേസുകളിൽ കാര്യകക്ഷമമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് കോടതിക്ക് കത്തെഴുതുക പോലും സർക്കാർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പക്ഷേ ഹണി എം വർഗീസ് തന്നെ വിധി പറയണം എന്ന് തീരുമാനിക്കപ്പെട്ടിരിക്കുകയാണ്’.

‘ട്രാൻഫർ ഉണ്ടായിട്ടും ഹണി എം വർഗീസ് തന്നെ തുടരട്ടേയെന്ന തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചേ മതിയാകൂ. കാരണം കോടതിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പല സമയത്തും കണ്ടതാണ്. സംശയത്തിന്റെ നിഴലിലാണ് കാര്യങ്ങൾ പോയിക്കോണ്ടിരിക്കുന്നത്. കോടതിയിലെ ജീവനക്കാരടക്കം കേസിൽ താത്പര്യം ഉള്ള ആളുകളായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേസ് വിചാരണ കോടതിയിൽ നിന്നും മാറ്റേണ്ടതാണ്’.

‘നടി ആക്രമിക്കപ്പെട്ട കേസിൽ 30ാം തീയതിക്കുള്ളിൽ വിചാരണ ചെയ്യണമെങ്കിൽ പ്രോസിക്യൂട്ടർ ഇല്ല. നടിക്ക് നീതി കിട്ടേണ്ടെന്നാണോ? സർക്കാർ കേസിൽ ആർക്കൊപ്പമാണ്?. എന്തുകൊണ്ടാണ് എത്രയും പെട്ടെന്ന് ഒരു പ്രോസിക്യൂട്ടറെ നിയമിച്ച് ഇപ്പോഴത്തെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കാത്തത്?’

‘നടി ആക്രമിക്കപ്പെട്ട കേസ് മുഴുവൻ അട്ടിമറിച്ച മഹാനാണ് ലോക്നാഥ ബെഹ്റ. ഇത്രയും ആരോപണങ്ങൾ ഉയരുമ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് ചർച്ച നടക്കുമ്പോൾ നടിയുടെ കൂടി സ്വദേശമായ തൃശ്ശൂർ പൂരത്തിൽ ജനപ്രതിനിധികൾക്കൊപ്പം പങ്കെടുത്ത് അദ്ദേഹം ഞെളിഞ്ഞിരിക്കുകയായിരുന്നു. ആരാണ് ബെഹറയ്ക്ക് ഇത്രയും സ്പേസ് കൊടുക്കുന്നത്?’

‘കേസിൽ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. അതിജീവിതയ്ക്ക് ആരെ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അതിജീവിതയുമായി സർക്കാർ എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയോയെന്നും’ അഡ്വ ആശ ഉണ്ണിത്താൻ ചോദിച്ചു.

‘കേസിലെ ഏറ്റവും നിർണായകമായ തെളിവായ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. അത് എവിടെ വെച്ചാണ് സംഭവിച്ചത്? പൾസർ സുനി പോലും രക്ഷപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ലഭിച്ചിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകാതെ വിചാരണ കോടതി നിന്നു എന്നത് തന്നെ വിചാരണ കോടതിയെ മാറ്റാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ട പ്രധാന കാരണമാണ്. എന്തിനാണ് കോടതി സ്റ്റാഫുകൾ പ്രതിയുടെ ഫോണിലേക്ക് കോടതി രേഖകൾ അയക്കുന്നത്? ഇത് ആരുടെ അറിവോടെയാണ്. കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ് ഇത്. ഈ രണ്ട് കാരണം കൊണ്ട് തന്നെ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും’;ആശ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് അവസാനിക്കുന്നത് വരെ ഇപ്പോഴത്തെ വിചാരണ കോടതി ജഡ്ജി തന്നെ തുടരട്ടേയെന്ന് ഹൈക്കോടതി തിരുമാനിച്ചതിന്റെ ലോജിക് മനസിലാകുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പറഞ്ഞു.
‘ തുടരന്വേഷണത്തിൽ പ്രതിയിൽ നിന്നും കണ്ടെടുത്ത തെളിവുകൾ വിചാരണ കോടതിക്കെതിരെ സംശയം ഉയരുവാൻ കാരണമായി. ഈ കോടതിയെ സംബന്ധിച്ച എന്തെല്ലാം വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയോ എന്നതാണ് പ്രസക്തമായ കാര്യം’.

‘കേസിൽ ജഡ്ജിക്ക് എന്തെങ്കിലും താത്പര്യം ഉണ്ടായാൽ അത്തരമൊരു സംശയം ആരെങ്കിലും ഉന്നയിച്ചാൽ കേസിൽ തുടരാൻ ജഡ്ജിക്ക് യോഗ്യത ഉണ്ടോയെന്നെതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട് കോടതിയിൽ എത്തിയിട്ടും ഈ കേസിൽ തുടരന്വേഷണം നടക്കുന്നത് വരെ വെളിച്ചം കണ്ടില്ല. നീതിയുടെ കവൽക്കാർ എന്ന് നമ്മൾ വിശ്വസിക്കുന്നവർ ആ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർ ബാധ്യസ്ഥരാണ്’, അദ്ദേഹം പറഞ്ഞു.

Noora T Noora T :