ദിലീപിന് എതിരെ വലിയ മാഫിയ, നടൻ നിരപരാധി!? പിന്നിൽ കളിച്ചത് അവർ… ട്വിസ്റ്റോട് ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയായ ജസ്റ്റ്‌സ് ഹണി എം വര്‍ഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജനനീതി സംഘടന കത്ത് നല്‍കിയിരുന്നു. നേരത്തെ പ്രോസിക്യൂഷനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

എന്നാൽ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനുമുളള ശ്രമം ആണ് നടക്കുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ ആരോപിച്ചു. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ചാനൽ ചർച്ചയിൽൽ രാഹുൽ ഈശ്വർ ചോദിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ

ദിലീപ് ഈ കേസില്‍ യാതൊരു വിധത്തിലുളള ദുസ്വാധീനവും ചെലുത്തിയിട്ടില്ല. മാധ്യമങ്ങള്‍ അങ്ങനെ ഒരു അജണ്ട ഉന്നയിക്കുന്നത് മാത്രമാണ്. ജസ്റ്റിസ് ഹണി വര്‍ഗീസിനെ പോലെ നീതിന്യായ രംഗത്ത് ക്ലീന്‍ ഇമേജുളള ഒരു ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനും അവരുടെ ഭര്‍ത്താവിനെ വരെ ഇതിലേക്ക് വലിച്ചിഴക്കാനുളള മാധ്യമ-പോലീസ് ഗൂഢാലോചനയാണ് നടക്കുന്നത്.

ഇങ്ങനെയൊന്നും ചെയ്തത് കൊണ്ട് ഒരു കാര്യവും ഇല്ല. എഴുത്ത് എഴുതാന്‍ ആര്‍ക്കും അധികാരമുണ്ട്. പക്ഷേ ദിലീപിനെതിരെ നടക്കുന്ന നരനായാട്ടും ദിലീപിന് അനുകൂലമായി പറയുന്നവരെ കരിവാരി തേക്കാനുമുളള നീക്കവുമാണ് നടക്കുന്നത്. നാളെ നമ്മുടെ ആഗ്രഹം അനുസരിച്ച് ജഡ്ജിമാരെ മാറ്റിയാല്‍ ഈ കേസില്‍ എതിര്‍ വിധി വന്നാല്‍ ദിലീപ് വേറെ ജഡ്ജിയെ വെക്കണം എന്ന് പറയുകയാണെങ്കില്‍ സമ്മതിക്കുമോ. ഒരു കേസില്‍ അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ ജഡ്ജിയെ കുറ്റം പറയുകയാണോ വേണ്ടത്

ജനനീതി സംഘടന സുപ്രീം കോടതി ജഡ്ജിന് കത്ത് നല്‍കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ പെറ്റീഷന്‍ നല്‍കുകയല്ല. ദിലീപിനേയും കാവ്യയേയും അമ്മയേയും മകളേയും വരെ കേസിലേക്ക് വലിച്ചിഴച്ച് അധിക്ഷേപിക്കുകയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ജഡ്ജിക്കെതിരെയല്ല ബൈജു പൗലോസിന് എതിരെയാണ് അന്വേഷണം വേണ്ടത്. കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയതായി സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം നടന്നോ

ബൈജു പൗലോസിന് ഇവരില്‍ പലരുമായി ബന്ധമുണ്ടെന്നും ഫോണ്‍ പരിശോധിക്കണം എന്നും ദിലീപ് പറഞ്ഞിരുന്നു. എന്തേ പരിശോധിക്കാത്തത്. ദിലീപിന് എതിരെ നില്‍ക്കുന്ന വലിയൊരു മാഫിയ ഉണ്ട്. അവര്‍ സൈബര്‍ ഗുണ്ടകളെ ഇറക്കി ദിലീപിനെ അധിക്ഷേപിക്കുന്നു. അതോടൊപ്പം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. തങ്ങളെല്ലാം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് ദിലീപിനെ കള്ളക്കേസില്‍ കുടുക്കണം എന്ന് പറയുന്നതില്‍ എന്താണ് ന്യായം.

ജഡ്ജിയുമായി ആത്മബന്ധമെന്ന് ദിലീപിന്റെ അനിയന്‍ അനൂപ് പറയുന്നതെന്ന് പറഞ്ഞ് പുറത്ത് വിട്ട ചാനല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്ക് മലക്കം മറിഞ്ഞു. ആ ഓഡിയോ ആരുടേതാണെന്ന് പറയാനുളള ഉത്തരവാദിത്തം പോലീസിനും മാധ്യമങ്ങള്‍ക്കുമാണ്. ആ പിതൃശൂന്യ ഓഡിയോ ആരുടേതാണ് എന്ന് അറിയാനുളള അവകാശം നാട്ടുകാര്‍ക്കില്ലേ. അത് അനൂപിന്റേതാണ് എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ദിലീപ് വിരുദ്ധര്‍ക്ക് സാധിക്കുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് ജസ്റ്റിസ് ഹണി വര്‍ഗീസിനെ വിശ്വാസം തന്നെയാണ്. മുതിര്‍ന്ന സഖാവിന്റെ മകളാണ്. ചിന്താപരമായി ഇടതുപക്ഷക്കാരിയാണ്. താന്‍ അവരെ എതിര്‍ക്കുന്ന വ്യക്തിയാണ്. പക്ഷേ ഹണി വര്‍ഗീസിന് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പ്രോസിക്യൂഷന്‍ കയ്യില്‍ തെളിവുകളൊന്നും ഇല്ലാത്തപ്പോള്‍ നാടകം കളിക്കുകയാണ്. വലിയ ശബ്ദത്തില്‍ പല കാര്യങ്ങള്‍ പറയുന്നതും രാജി നാടകം നടത്തുന്നതും കയ്യില്‍ ഒന്നും ഇല്ലാത്തത് കാരണമാണ്.

ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിട്ട് എന്തുകൊണ്ട് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രോസിക്യൂഷന് പറയാന്‍ ഒന്നുമില്ല. മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു അജണ്ട നടപ്പിലാക്കുക എന്നതാണ് പ്രോസിക്യൂഷന്റെ തന്ത്രം. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നുളളത് മാത്രമാണ്. ഇതൊരു ടാര്‍ഗറ്റഡ് ക്യാംപെയ്ന്‍ ആണ്’.

Noora T Noora T :