ഒന്നിനും തെളിവില്ല.. ഫോറൻസിക് പരിശോധനാ ഫലം ഞെട്ടിക്കുന്നു, വമ്പൻ വിജയത്തിലേക്ക്..അന്വേഷണ സംഘത്തിന് തിരിച്ചടി

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക നീക്കത്തിലാണ് കടക്കുകയാണ്. അതിനിടെ കേസിൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നു. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത ഹാക്കർ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകളിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ യാതൊരു തെളിവുകളും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സായ് ശങ്കറിന്റെ ലാപ്ടോപ് തെളിവായേക്കില്ല.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ ഏറ്റവും നിർണായകമാണ് ഹാക്കർ സായ് ശങ്കറിന്റെ ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്നുള്ള തെളിവുകൾ. ഇത് ലഭിച്ചാൽ മാത്രമേ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുവെന്നതായിരുന്നു പോലീസ് സംഘത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐ മാക്കും ലാപ് ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്.

എന്നാൽ പരിശോധനയിൽ ഇവയിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഫോറൻസിക് പരിശോധനയൽ കണ്ടെത്താൻ സാധിക്കാത്തതാണോ വീണ്ടെടുക്കാൻ കഴിയാത്ത വിധം വിവരങ്ങൽ നീക്കം ചെയ്തതാണോയെന്നത് വ്യക്തമല്ല. തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ ഗാഡ്ജറ്റുകൾ തിരികെ ലഭിക്കാൻ സായ് ശങ്കർ കോടതിയെ സമീപിച്ചേക്കും.

അതേസമയം ഗാഡ്ജറ്റുകളിൽ നിന്നും വിവരങ്ങൾ ലഭിക്കാത്തത് തിരിച്ചടിയല്ലെന്നും പോലീസ് നേരത്തേ പിടിച്ചെടുത്തത് തന്റെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ഗാഡ്ജറ്റുകളും ആണെന്നാണ് സായ് ശങ്കർ ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിച്ചത്. സായിയുടെ വാക്കുകൾ -‘ഐ മാക്കും രണ്ട് ഐ ഫോണും ഒരു ഐ പാഡുമാണ് അന്വേഷണ സംഘം വീട്ടിൽ നിന്നും കണ്ടെടുത്തത്. അത് താൻ സ്വകാര്യ ആവശ്യങ്ങൾ ഉപയോഗിച്ചിരുന്നതാണ്. അതിൽ യാതൊന്നും തന്നെയില്ല’.

‘ഔദ്യോഗിക ആവശ്യങ്ങൾക്കായി അവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘത്തെ താൻ അറിയിച്ചിരുന്നു. അതിൽ ഒന്നും ഉണ്ടാകില്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നു. നേരത്തേ കീഴടങ്ങുന്നതിന് മുൻപാണ് അന്വേഷണ സംഘം വീട്ടിൽ പരിശോധന നടത്തിയതും ഐമാക്കും ഫോണുമെല്ലാം പിടിച്ചെടുത്തതും’.

‘ഞാൻ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഗാഡ്ജറ്റുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി എന്ന് പറയപ്പെടുന്ന ഐ മാക്ക് ആണ് റിക്കർ ചെയ്ത് എടുക്കാനുള്ളത്. ഇതിനായി അന്വേഷണ സംഘം തീവ്ര ശ്രമം നടത്തുന്നുണ്ട്. അത് കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. എന്റെ സാധനങ്ങൾ എനിക്ക് തിരിച്ച് കിട്ടണമല്ലോ?സാക്ഷികളെ കൂറുമാറ്റുന്നതിനായി നടത്തിയ ശ്രമങ്ങളുടെ തെളിവുകളൊന്നും ഗാഡ്ജറ്റുകളിൽ നിന്ന് കണ്ടെത്താനാകില്ലെന്നും’ സായ് ശങ്കർ പറഞ്ഞു.

ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് നേരത്തേ സായ് ശങ്കർ വ്യക്തമാക്കിയിരുന്നു. ഇതിനായി താൻ ഉപയോഗിച്ച ഐമാക്കും മറ്റ് ഉപകരണങ്ങളും അഭിഭാഷകരുടെ പക്കൽ ഉണ്ടെന്നാണ് ഹാക്കർ ശങ്കർ പറഞ്ഞത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘവും ആരംഭിച്ചിരുന്നു.

Noora T Noora T :