മോഡലും നടിയുമായ ഷഹയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മോഡലും നടിയുമായ ഷഹയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒന്നര വര്‍ഷം മുമ്പാണ് ഷഹനയും സജാദും വിവാഹിതരായത്. ഇരുവരും ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്.

Noora T Noora T :