ആ മൊഴി കുടുക്കി! ഇ.ഡിയുടെ അഡാർ നീക്കം, മോഹൻലാലിനെ ചോദ്യം ചെയ്യും ,നടന വിസ്മയംവീഴുന്നു

മലയാള സിനിമയെ  ഞെട്ടിച്ച് കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ നീക്കം. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്  മോഹൻലാലിന് ഇ.ഡി. (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും. മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിലായിരിക്കും മോഹന്‍ലാലിന്റെ മൊഴിയെടുക്കുന്നത് എന്നാണ് സൂചന.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. നടന്‍ ബാലയാണ് നടനെ  ഇവിടെ എത്തിച്ചതെന്നാണ് മൊഴിയിലുള്ളത്.

മോഹന്‍ലാല്‍ മോന്‍സണിന്റെ വീട്ടിലെത്തിയതിനെക്കുറിച്ച് ബാല ഒരു വീഡിയോയില്‍ പറയുന്നത് നേരത്തെ പുറത്ത് വന്നിരുന്നു. ‘ഞാന്‍ ഒരു ദിവസം മോഹന്‍ലാലിനെ വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് പുരാവസ്തുകള്‍ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞു. അദ്ദേഹം കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ട് വന്ന് കാണിക്കാന്‍ പറ്റില്ല ഇതൊരു മ്യൂസിയമാണെന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ലാലേട്ടന്‍ ഇവിടെ വന്നത്. ലാലേട്ടന് ചരിത്രത്തോട് ഭയങ്കര ഇഷ്ടമാണ് കൂടുതല്‍ സംസാരിക്കുന്നതും പുരാവസ്തുക്കളെ കുറിച്ചാണ്,’ എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.

അതേസമയം  മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു

Noora T Noora T :