ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മെയ് 20ന് സീ 5 ൽ ആർആർആറിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പും നെറ്റ്ഫ്‌ളിക്‌സിൽ ഹിന്ദി പതിപ്പും പുറത്തിറങ്ങും. ഇന്ത്യൻ സിനമാ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർആർആർ. 650 കോടി മുതല്‍ മുതക്കില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രമാണ്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘രൗദ്രം രണം രുധിരം’ എന്ന ആർആർആർ. ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആർആർആറിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, അലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെൻസൺ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 1920ൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയാണ് ആർആർആർ.
ലോകത്താകമാനം 10,000 സ്‌ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തിയത്. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.