ദിലീപ് കേസില്‍ കോടതി അനുവദിച്ച അന്വേഷണ കാലാവധി ഈ മാസം അവസാനിക്കാന്‍ പോവുകയാണ്. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ എഫ് എസ് എല്ലില്‍ പരിശോധിച്ചാല്‍ ഹാഷ് വാല്യൂവില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യക്തമാകുമെന്ന് സൈബര്‍ വിദഗ്ധന്‍ സംഗമേശ്വരന്‍ പറയുകയാണ്
ഡിജിറ്റല്‍ തെളിവുകളില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അധികം സമയം ആവശ്യമില്ലെന്നും എന്നാല്‍ അതിലേക്കുള്ള നടപടി ക്രമങ്ങളിലേക്കാണ് സമയം വേണ്ടി വരിക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംഗമേശ്വരന്‍.
അവര്‍ എഫ് എസ് എല്‍ ജീവനക്കാരിയല്ല. ഡയറക്ട്രേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ താഴെയുളള ഒരു സെന്ട്രല്‍ ഓര്‍ഗനൈസേഷനാണ് സി എഫ് എസ് എല്‍ എന്നും അദ്ദേഹം പറഞ്ഞു. അത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും അതിനാല്‍ പരിശോധനക്കായി ഫോണുകള്‍ ഹൈദരാബാദ് സി എസ് എഫ് എല്ലിലേക്ക് അയക്കണമെന്ന് പറഞ്ഞതിന്റെ പിന്നിലുളള ചോതോവികാരം എന്താണെന്ന് മനസിലായില്ലേയെന്നും അദ്ദേഹം പറഞ്ഞു. സംഗമേശ്വരന്‍ റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.
ജുഡീഷ്യറിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന സേഫ് ആന്റ് സെക്യൂര്‍ഡ് ആയിട്ടിരിക്കുന്ന ഒറിജിനല്‍ പ്രൂഫിലേക്കുള്ള ആക്‌സസ്, അത് നിയമപരമോ അല്ലാത്തതോ ആകട്ടെ അതില്‍ മോഡിഫിക്കേഷന്‍ നടന്നിട്ടുണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാല്‍ സൈബര്‍ ഡിജിറ്റല്‍ എവിഡന്‍സുകളില്‍ കില്‍ ചെയ്ന്‍ എന്നൊരു കോണ്‍സെപ്റ്റ് ഉണ്ട്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍, അറിഞ്ഞോ അറിയാതെയോ തിരിമറിയുടെ ഭാഗമായി മാറിയിട്ടുണ്ടാകും. അതൊക്കെ പുറത്ത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതൊരു ഫോറന്‍സിക് ആയിട്ടുള്ള അനാലിസിസ് ചെയ്ത് ആരെങ്കിലും ആക്‌സസ് ചെയ്തിട്ടുണ്ടോ അതിലെന്തെങ്കിലും മോഡിഫിക്കേഷന്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഒട്ടും സമയം വേണ്ട.
അതിലേക്ക് വേണ്ട പ്രോസസിലെത്താന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. ഇത് മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സമയം വേണ്ട. മറിച്ച് അത് ആര് ചെയ്തു എന്തിന് ചെയ്തു എന്നുള്ളത് ഇപ്പോഴും ഭയങ്കര സംശയമുള്ള കാര്യമാണ്. പൊതുവെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത ഉത്തരവാദിത്വത്തങ്ങളും ജോലികളും നല്‍കിയിട്ടുണ്ടായിരിക്കാം. എന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഉത്തരവാദിത്വങ്ങള്‍ എന്താണെന്ന് പരസ്പരം അറിയാന്‍ സാധിക്കില്ല. ഇതൊരു ട്രെയിന്‍ പോലെയാണ്. ഒരു കംമ്പാര്‍ട്ടിലുളള ആള്‍ക്ക് മറ്റ് കംമ്പാര്‍ട്ട്‌മെന്റിലുളളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കഴിയില്ല.
അതായത് ഡിസ്‌കവറി, ഇന്‍ഫില്‍റ്ററേഷന്‍, ഡേറ്റാ ക്യാപ്ച്ചര്‍, എക്‌സ് ഫില്‍റ്ററേഷന്‍, അങ്ങനെ നാല് തലങ്ങളിലായാണ് സൈബര്‍ ആക്രമണങ്ങളുടെ കില്‍ ചെയിന്‍ പറയുന്നത്. പക്ഷെ ഇവിടെ ഒന്ന് രണ്ട് കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാനുള്ളത് എന്താണെന്ന് വെച്ചാല്‍ ഡിലീറ്റ് ചെയ്യപ്പെട്ട 12 വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ ഒരെണ്ണം ഫോറന്‍സികുമായി ബന്ധമുളള ഒരു ഉദ്യോഗസ്ഥയുടേതാണ്. ആ ഉദ്യോഗസ്ഥ സി എഫ് എസ് എല്‍ ജീവനക്കാരിയാണ്. എഫ് എസ് എല്‍ ജീവനക്കാരിയല്ല. ഡയറക്ട്രേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ താഴെയുളള ഒരു സെന്ട്രല്‍ ഓര്‍ഗണൈസേഷനാണ് സി എഫ് എസ് എല്‍. അത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ പരിശോധനക്കായി ഫോണുകള്‍ ഹൈദരാബാദ് സിഎസ്എഫ്എല്ലിലേക്ക് അയക്കണമെന്ന് പറഞ്ഞതിന്റെ പിന്നിലുളള ചോതോവികാരം എന്താണെന്നുളളത് ഞാന്‍ കൂടുതലായിട്ട് പറയേണ്ട ആവശ്യമില്ല. രണ്ടാമതായി, അടുത്തിടെ വിരമിച്ച ഒരു ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ എഫ് എസ് എല്ലിന്റെ വിശ്വാസതയെയും ആധികാരികതയെയും ചോദ്യം ചെയ്തിരുന്നു. അതെന്താണെന്ന് വെച്ചാല്‍ നാളെ എന്തെങ്കിലും കാര്യത്തിന് ഹാഷ് വാല്യൂ മാറിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ എഫ് എസ് എല്ലിലേക്ക് പോയി കഴിഞ്ഞാല്‍ തീര്‍ച്ചയായും വരുന്ന റിപ്പോര്‍ട്ട് ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുളളതായിരിക്കും.
അതിനാല്‍ അത് കൂടി വിശ്വസിക്കരുതെന്ന് കൂടി പറഞ്ഞിട്ട് അഞ്ച് മുഴം നീട്ടി എറിഞ്ഞതാണ്. കില്‍ ചെയ്‌നില്‍ ഉള്‍പ്പെട്ടിട്ടുളള ആളുകള്‍ക്ക് അതിന്റെ പേടിയുണ്ടായിരിക്കും. അറിഞ്ഞോ അറിയാതെയോ ആവാം അവര്‍ ഇതിന്റെ ഭാഗമാകുന്നത്. ഒരു നിയമ ഉദ്യോഗസ്ഥന്‍ തെളിവുകള്‍ കാണുന്നതിനിടയില്‍ പോലും കൃത്രിമങ്ങള്‍ ചെയ്യാന്‍ സാധിക്കും.