അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്ക് കടക്കും…ജനങ്ങള്‍ ഒത്തു ചേരേണ്ട ഒരു സമയമായിക്കഴിഞ്ഞു…നമ്മള്‍ നിശബ്ദരായി ഇരിക്കാന്‍ പാടില്ല; ഉപവാസ സമരത്തെക്കുറിച്ച് നടൻ രവീന്ദ്രന്‍

കൊച്ചിയിലെ നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് പരസ്യ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന. എറണാകുളം ഗാന്ധിക്വയറിൽ മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ ഇന്നാണ് പ്രതിഷേധം നടത്തുന്നത്.

ഉപവാസസമരം പ്രതിഷേധത്തിന്റെ തുടക്കമാണെന്ന് നടന്‍ രവീന്ദ്രന്‍ പറയുന്നത്. ജനങ്ങള്‍ ഒത്തു ചേരേണ്ട സമയമായെന്നും ഇനിയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ വലിയ ദുരന്തത്തിലേക്ക് കടക്കുമെന്നും രവീന്ദ്രന്‍ പറഞ്ഞു. ഉപവാസ സമരത്തിന്റെ വാര്‍ത്ത വന്നപ്പോള്‍ വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിലൂടെ എല്ലാവരുടെയും മനസില്‍ പുകയുന്ന കാര്യമാണെന്ന് മനസിലാക്കി. എല്ലാ ഭാഗങ്ങളിലും പ്രതിഷേധം നടക്കണെന്നും രവീന്ദ്രന്‍ പറഞ്ഞു.

രവീന്ദ്രന്റെ വാക്കുകള്‍

എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഒരു ദിവസത്തെ ഉപവാസമിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കുന്ന എന്ന മുദ്രാവാക്യത്തോടെയാണത്. ഫ്രഡ്‌സ് ഓഫ് പി ടി ആന്‍ഡ് നേച്ചര്‍ എന്ന കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ഈ പ്രതിഷേധം. അത് ആശങ്ക ഉളവാക്കുന്ന ഒരു കാര്യമാണ്. ജനങ്ങള്‍ ഒത്തു ചേരേണ്ട ഒരു സമയമായിക്കഴിഞ്ഞു. ഇത്തരം അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്ക് കടക്കും. നമ്മള്‍ നിശബ്ദരായി ഇരിക്കാന്‍ പാടില്ല. ഇന്ന് അതിന് തുടക്കം കുറിക്കുകയാണ്.

എനിക്ക് സമൂഹത്തില്‍ ഒരു ഉത്തരവാദിത്വമുണ്ട്. നേരത്തെയും ഇത്തരം കാര്യങ്ങളോട് ഞാന്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നമ്മള്‍ ആരെയും പ്രതീക്ഷിച്ചല്ല ഈ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. ആരൊക്കെ ഇതിനോട് സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോ അവരെയൊക്കെ ഉള്‍പ്പെടുത്താം. അഡ്വ; ജയശങ്കറാണ് ഇത് ഉദ്ഘാടനം ചെയ്യുന്നത്. നിരവധി സാംസ്‌കാരിക മേഖലയിലുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്ന് ഇതിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ വലിയ പ്രതികരണമാണ് ഉണ്ടായത്. ഇത് എല്ലാവരുടെയും മനസില്‍ പുകയുന്ന കാര്യമാണെന്ന് മനസിലാക്കി. എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും പ്രതിഷേധം നടക്കണം.

മലയാള സിനിമയില്‍ നിന്നും ആദ്യമായി ഒരു നടന്‍ അതിജീവിതയായ നടിക്ക് വേണ്ടി , സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി , കുറ്റകൃത്യം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം തെരുവിലിറങ്ങുന്നത് . രവീന്ദ്രനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്

Noora T Noora T :