ഗോവയിൽ നിന്ന് ദുബായിലേക്ക് മുങ്ങിയതിന് പിന്നിൽ അറസ്റ്റ് ഭയം, ദുബായിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങി!? ഇരയെ സ്വാധീനിക്കാൻ സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്തുന്നതായും സൂചന.. ഇന്റർപോൾ സഹായം തേടാൻ ആലോചിച്ച് ഡിജിപി

ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ കനത്ത വകുപ്പാണ് പോലീസ് ചുമത്തിയത്. ഇന്ന് വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാൻ ഇരിക്കെ അവസാനം നടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു

യുഎഇയിൽ വിജയ് ബാബു ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. ഗോവയിൽ നിന്ന് ദുബായിലേക്ക് വിജയ് ബാബു മുങ്ങിയതിന് പിന്നിൽ അറസ്റ്റ് ഭയം തന്നെയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതു കൊണ്ടു തന്നെ പീഡന കേസിൽ വിജയ് ബാബുവിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. അങ്ങനെ വന്നാൽ ഇന്റർപോൾ സഹായത്താൽ സിനിമാ നിർമ്മാതാവിനെ അറസ്റ്റു ചെയ്യാൻ നീക്കം നടത്തും. ഡിജിപി അനിൽ കാന്ത് കേസിൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

22നാണ് പരാതി പൊലീസിന് കിട്ടിയത്. അന്നു തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ അതിന് പൊലീസ് ശ്രമിച്ചില്ല. അങ്ങനെയാണ് ഗോവയിൽ നിന്ന് വിജയ് ബാബു ദുബായിലേക്ക് പോയത്. ദുബായിൽ നിന്നും വിജയ് ബാബു സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങിയെന്നും സൂചനയുണ്ട്. പരാതി കിട്ടിയ ദിവസങ്ങളിൽ രാജ്യത്തുണ്ടായിരുന്ന വിജയ് ബാബുവിനെ പിടിക്കാൻ പൊലീസിന് ഏറെ അവസരം ഉണ്ടായിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിൽ താരത്തിന് വിദേശത്തേക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല,

ദുബായിലാണ് താനുള്ളതെന്നാണ് നടൻ പറയുന്നത്. തനിക്കെതിരെ പീഡന കേസ് കൊടുത്ത ഇരയെ സ്വാധീനിക്കാൻ ദുബായിലെ സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്തുന്നതായും സൂചനയുണ്ട്. മുമ്പ് സാന്ദ്രാ തോമസും വിജയ് ബാബുവിനെതിരെ കേസ് കൊടുത്തിരുന്നു. അത് സമ്മർദ്ദത്തിലൂടെ പിൻവലിച്ചാണ് കേസൊഴിവാക്കിയത്. സമാനമായ മറ്റൊരു കേസും പിൻവലിച്ച് രക്ഷപ്പെട്ട ചരിത്രം വിജയ് ബാബുവിനുണ്ട്.

മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഇയാളുടെ ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്.ഇയാൾ ദുബായിലാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.

കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

Noora T Noora T :