ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതല്ല; മലയാളികളോടാണോ കളി; സംഭവം ഇങ്ങനെ….

പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി സാദ്ധ്യത അവസാനിച്ച മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട രശ്മി ആര്‍. നായര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പോസ്റ്റിട്ട് അല്‍പ്പസമയത്തിനുള്ളില്‍ ഇവരുടെ പ്രസ്താവന വിവാദമാകുകയും ശേഷം ഈ കുറിപ്പ് ഫേസ്ബുക്ക് വാളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.

നിരവധി പേരാണ് രശ്മി ആര്‍. നായരുടെ ഫേസ്‍ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഈ പോസ്റ്റ് താന്‍ പിന്‍വലിച്ചതല്ലെന്നും കുറിപ്പിനെതിരെ മാസ് റിപ്പോര്‍ട്ടിംഗ് ഉണ്ടായി എന്നും അതിനെ തുടര്‍ന്ന് പോസ്റ്റ് ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തതാണെന്നുമാണ് രശ്മിയുടെ പ്രതികരണം.

അനുവിനെതിരെ നടത്തിയ പ്രസ്താവനയില്‍ നിന്നും താന്‍ പുറകോട്ട് പോയിട്ടില്ലെന്നും തന്റെ പൊതുവിഷയങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ പൂര്‍ണമായും വ്യക്തിപരമാണെന്നും കൂടി ഇവര്‍ പറയുന്നുണ്ട്. അതില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ സ്ഥാനമില്ല. മേല്‍പ്പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. ഇവര്‍ പറയുന്നു.

നീക്കം ചെയ്യപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

’28 വയസ്സായിട്ടും പണിക്കൊന്നുംപോകാതെ പി.എസ്.സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരോക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതേ ഭൂമിയില്‍ ഓക്സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്.’

Noora T Noora T :