മലയാളത്തിലെ ഏറ്റവും പ്രിയങ്കരിയായ യുവ നടിമാരിൽ ഒരാളാണ് ഭാവന. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിരക്കുള്ള നായികയാണ് താരം
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഭാവന കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്.
അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഇപ്പോളിതാ ഭാവനയുടെ വീട്ടിൽ നിന്നും ഒരു ദുഃഖവാർത്ത പുറത്തുവരികയാണ്.ഭാവനയ്ക്ക് ഏറെ വേണ്ടപ്പെട്ട ഒരു വ്യക്തി മരിച്ചിരിക്കുകയാണ്.നടിയുടെ അമ്മയുടെ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്.എന്നാൽ അദ്ദേഹത്തെ അവസാനമായി യാത്രയയയ്ക്കാൻ ഭാവനയ്ക്ക് ഒന്ന് വരാൻ കൂടി സാധിച്ചില്ല..ഭാവനയെ കാര്യം അറിയിച്ചത് പോലും വളരെ വൈകിയാണ് എന്നാണ് വിവരം.
അമ്മാവന്റെ മരണം അവൾ അറിഞ്ഞാൽ വളരെ വിഷമമാകുമെന്നും മാത്രമല്ല വീട്ടിൽ വന്നാൽ അവടെ തിരക്കും ബഹളവുമൊക്കെയായി ആകെ പ്രശ്നമാകുമെന്നുമാണ് ‘അമ്മ പ്രതികരിച്ചത്.അതുകൊണ്ട് തന്നെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ ശേഷമാണ് ഭാവനയോട് കാര്യങ്ങൾ പറഞ്ഞത്.
എന്നാൽ നടിയുടെ വീട്ടിൽ പെട്ടന്നുണ്ടായ ഈ വിയോഗത്തിൽ നിരവധി താരങ്ങളാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്..ഭാവനയുടെ വീടിന്റെ തൊട്ടരികെ തൃശൂർ തന്നെയാണ് അമ്മാവന്റെയും വീട്.അധികം വയസില്ലങ്കിൽ കൂടിയും അദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗം ഉണ്ടായിരുന്നു.ഇതിനെത്തുടർന്ന് ചികിത്‌സയിലായിരുന്നു.ഒന്ന് രണ്ട് അറ്റാക്കുകൾ വന്ന വ്യക്തിയുമായിരുന്നു.65 വയസ് പ്രായമുള്ള അദ്ദേഹം ഇന്നലെ രാവിലെ 3 മണിയോടെയാണ് മരണപ്പെട്ടത്.