‘ചാനലിൽ കുടുംബ പ്രശ്നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ പറയുന്നത് കേട്ടു.. കുടുംബ പ്രശ്നത്തിൽ നിന്നാണ് ഒരു പെൺകുട്ടി തെരുവിൽ അപമാനിക്കപ്പെട്ടത്…ഒരു കുടുംബത്തിലുണ്ടായ പ്രശ്നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ട്ടപെട്ടു; പറയാനുള്ളത് ഇതാണ്

കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ച് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാ​ഗ്യത്തിന് കാരണമെന്ന് റിപ്പോർട്ടർ ടി വി ചർച്ചയിൽ ഭാ​ഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ദിലീപ്, മഞ്ജു വാര്യർ, കാവ്യാ മാധവൻ എന്നിവരുടെ സ്വകാര്യ കുടുംബ ജീവിതം അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഭാ​ഗ്യലക്ഷ്മി. ദിലീപ്-മഞ്ജു പ്രശ്നത്തെ പറ്റി റിപ്പോർട്ടർ ടിവിയിൽ സംസാരിച്ചത് ആ പ്രശ്നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിനാലെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

‘ചാനലിൽ കുടുംബ പ്രശ്നമെടുത്തിട്ടാണ് സംസാരിക്കുന്നതെന്ന് ചിലർ പറയുന്നത് കേട്ടു. കുടുംബ പ്രശ്നത്തിൽ നിന്നാണ് ഒരു പെൺകുട്ടി തെരുവിൽ അപമാനിക്കപ്പെട്ടത്. അതാണ് നമ്മൾ സംസാരിച്ചത്. ഒരു കുടുംബത്തിലുണ്ടായ പ്രശ്നം കാരണം അവളുടെ ജീവിതം, അവളുടെ ഉറക്കം, മനസ്സമാധാനം, എല്ലാം നഷ്ടപ്പെടുമ്പോൾ ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്,’ ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്.

Noora T Noora T :