‘ബ്ലാക്ക് പാന്തർ’ താരം ചാഡ്വിക് ബോസ്മൻ അന്തരിച്ചു

ബ്ലാക്ക് പാന്തർ’ താരം ചാഡ്‍വിക്ക് ബോസ്മൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുധ രോഗത്തിന് ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഴിഞ്ഞ ദിവസമായിരുന്നു ചാഡ്‍വിക്ക് ബോസ്മൻ്റെ മരണമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ലോസ് ഏഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു ഹോളിവുഡ് താരത്തിൻ്റെ മരണം സംഭവിച്ചത് . മരണ സമയത്ത് ഭാര്യയും കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നുവെന്നും താരവുമായി അടുത്ത വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു.

പക്ഷെ ബ്ലാക്പാന്തർ, അവഞ്ചേർസ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. 2016 ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ എന്ന ചിത്രത്തിലാണ് ചാഡ്വിക് ആദ്യമായി ബ്ലാക്ക് പാന്തറായി എത്തുന്നത്. പിന്നീട് 2018 ൽ റയാൻ കോഗ്ലറിന്റെ ബ്ലാക്ക് പാന്തർ ചിത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടി. അവഞ്ചേർസ് ഇൻഫിനിറ്റി വാറിലും എൻഡ് ഗെയിമിലും ചാഡ്വിക് ബ്ലാക്ക് പാന്തറായി എത്തിയിരുന്നു

Noora T Noora T :