ഇത് കൊടും ചതി, കാവ്യയെ ഒറ്റിക്കൊടുത്തത് കുടുംബത്തിലെ ആ സ്ത്രീ, പേര് സഹിതം പുറത്തേക്ക്! കാവ്യ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല…നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനും കാവ്യയ്ക്കും എതിരെ മല പോലെ തെളിവുകൾ കുമിഞ്ഞ് കൂടുകയാണ്. കേസിന്റെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ കാവ്യ മാധവനെ പ്രതിക്കൂട്ടില്‍ നിർത്തുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇതുവരെയും ചോദ്യം ചെയ്യല്‍ നടന്നില്ല. ചോദ്യം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച പിടിവാശിയിലാണ് കാവ്യയും ക്രൈംബ്രാഞ്ചും. മൂലം ഇത് നീണ്ടുപോവുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ ബാലചന്ദ്ര കുമാർ ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

സാക്ഷി മൊഴി മാറ്റിയത് സ്വാധീനിച്ചിട്ടാണെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നത്. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ലെന്നും ദിലീപിന്റെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് ലഭിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്..

എന്റെ വിശ്വാസ്യതയെ നശിപ്പിക്കാനുള്ള ശ്രമവും ദിലീപ് വാദികള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ബലാത്സംഗ ആരോപണങ്ങള്‍ അതിന് മുന്നോടിയായി വന്നതാണ്. പരാതി മുഖ്യമന്ത്രിക്ക് കൈമാറുന്നത് വരെ ഒരു പെറ്റി കേസ് പോലും എന്റെ പേരില്‍ ഇല്ല. ശേഷം ദിലീപിന്റെ അനുഗ്രഹം കൊണ്ട് ഒരുപാട് കേസ് എന്റെ പേരില്‍ വന്നു. അതെല്ലാം നേരിട്ട് കൊണ്ടിരിക്കുകയാണ്.

ഇനി സാക്ഷികളെ സ്വാധീനിച്ച കാര്യം പറയുകയാണെങ്കില്‍. ഒരു സാക്ഷിയെ ഇവര്‍ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ച ഞാന്‍ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വാധീനിച്ചിട്ടാണ് സാക്ഷി മൊഴി മാറ്റിയതെന്ന് പൊലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണ്, റിയ. ഈ പെണ്‍കുട്ടിയാണ് പൊലീസിനെ ആദ്യമായി ഇന്‍ഫോം ചെയ്യുന്നത്. കാവ്യയ്ക്ക് പങ്കുണ്ടെന്ന് സുരാജ് പറഞ്ഞത് പോലെ അവരുടെ പാളയത്തില്‍ നിന്ന് തന്നെ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ രഹസ്യമായി പൊലീസിന് കൊടുത്തു കൊണ്ടിരിക്കുന്നുണ്ട്. കൊടുത്തിട്ടുമുണ്ട്. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പൊലീസ് മണത്ത് കണ്ട് പിടിച്ചത് അല്ല

റെക്കോര്‍ഡ് ചെയ്ത ഓഡിയോയുടെ കൂട്ടത്തില്‍ സുരാജ്, അനൂപ്, അഡ്വ. ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് പ്രധാനപ്പെട്ട സാക്ഷിയായ സാഗറിനെ മൊഴി മാറ്റിച്ചെന്ന് അവര്‍ തന്നെ സമ്മതിച്ച് കൊണ്ട് വ്യക്തമായി സംസാരിക്കുന്ന ഓഡിയോ പൊലീസിന്റെ കൈയിലുണ്ട്. ഏത് കാറില്‍ കൊണ്ടുപോയി, എവിടെ കൊണ്ടുപോയി മൊഴി മാറ്റി, എത്ര രൂപ കൊടുത്തു, ഇപ്പോള്‍ എത്ര രൂപ ചോദിക്കുന്നു എന്നതും ഓഡിയോയിലൂണ്ട്. കോടതിക്ക് ഇത് കേട്ടാല്‍ മനസിലാവില്ലേ. അവര്‍ അല്ലാ ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കട്ടേ. കോടതിയെന്ന് പറയുന്നത് ജീവനുള്ള കസേരയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്.

അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൻ്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ കേസിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.

Noora T Noora T :