അയ്യപ്പൻ പ്രാർത്ഥന കേട്ടു! ദിലീപിന് നേരിയ ആശ്വാസം, ഓട്ടം തുടങ്ങി ക്രൈം ബ്രാഞ്ച്! പക്ഷെ മൂന്നാം നാൾ സംഭവിക്കാൻ പോകുന്നത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ തുടരന്വേഷണ പുരോഗതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കിയത്.

കേസിൽ പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പല സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഇക്കാര്യവും അന്വേഷണസംഘം വിചാരണക്കോടതിയെ അറിയിച്ചു തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.കേസ് 21 ന് പരിഗണിക്കാൻ മാറ്റി. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയും 21 ന് പരിഗണിക്കും.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് എതിര്‍സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇനി ഈ സത്യവാങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ വിശദമായ മറുപടി നല്‍കണം. ഇതിനുശേഷമായിരിക്കും വാദം കേള്‍ക്കുന്നതിലേക്ക് കടക്കുക. അതിനിടെ, കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ചോര്‍ന്നുവെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് മേധാവിയും തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇനി ഏപ്രില്‍ 21-ന് പരിഗണിക്കും.

ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതാണ് ക്രൈം ബ്രാഞ്ചിനു മുന്നിലുള്ള പ്രധാന കടമ്പ. നിലവിൽ കേസിലെ സാക്ഷി മാത്രമാണ് കാവ്യയെങ്കിലും കേസിലെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. മുൻപ് കാവ്യയോട് ആലുവയിലെ പോലീസ് ക്ലബിൽ ഹാജരാകാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നടി അസൗകര്യം അറിയിക്കുകയായിരുന്നു. എന്നാൽ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന നടിയുടെ നിര്‍ദേശം ക്രൈം ബ്രാഞ്ചും അംഗീകരിച്ചിട്ടില്ല. കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് കാവ്യ മുൻകൂര്‍ ജാമ്യാപേക്ഷ നൽകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനും, സഹോദരി ഭർത്താവ് സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 ന് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇരുവരും സന്നദ്ധ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.

ഇരുവരും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഇവരെ നിരവധി തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചത്. സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാൻ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിരവധി തവണ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ എത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കാൻ മുന്നോട്ടുവന്നത്.

Noora T Noora T :