അല്പം സന്തോഷം ആവാം! പക്ഷെ കാവ്യയ്ക്കുള്ള പണി പുറകെ, ചോദ്യം ചെയ്യുമ്പോൾ അയാൾ പറന്നെത്തും! നടി വിയർത്തൊലിക്കും, അനൂപും സുരാജും ഉടന്‍ ഹാജരാകും

നടിയെ ആക്രമിച്ച കേസിൽ കാവ്യയെ മാധവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോവുകയാണ്. അനൂപും സുരാജും അടക്കം നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ തീരുമാനം. ബാലചന്ദ്രകുമാറിനെ ഉൾപ്പടെ വിളിച്ചുവരുത്തി കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തേടുന്നുണ്ട് ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന. കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഏപ്രില്‍ 18ന് തിങ്കളാഴ്ചയ്ക്ക് ശേഷം കാവ്യാ മാധവനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നീണ്ടു പോയേക്കാമെന്നാണ് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് വേണ്ടെന്നുവച്ചത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രണ്ട് കൂട്ടര്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യം ചെയ്യാമെന്നാണ് ക്രൈം ബ്രാഞ്ച് സ്വീകരിച്ച നിലപാട്.

ഇതിനിടെ, അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടനുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ അന്വേഷണ സംഘം ഇവരെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് വീട്ടില്‍ എത്തിച്ച് പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈം ബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി നല്‍കിയിരിക്കുന്നത്.ഇവരെ ചോദ്യം ചെയ്യുന്നതിനുള്ള തീയതി ഉടന്‍ അന്വേഷണ സംഘം നല്‍കിയേക്കും. ഇവരെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കവും ഇപ്പോള്‍ നടക്കുന്നുണ്ട്.

മറ്റുള്ളവരെ ആദ്യം ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കാവ്യയെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമീപ ദിവസങ്ങളില്‍ കാവ്യയെ ചോദ്യം ചെയ്‌തേക്കില്ല.ചോദ്യം ചെയ്യല്‍ പത്മസരോവരത്തില്‍ നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നാല്‍ അവിടെ വച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം കൂടി തുടരന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

അതിനിടെ, തുടരന്വേഷണ പപരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് വിചാരണ കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുക. തിങ്കളാഴ്ച അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം, കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അന്വേഷണത്തിന് കൂടുതല്‍ സമയത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സി ആര്‍ പി സി 173(8) പ്രകാരം അന്വേഷണത്തിന് മറ്റ് തടസങ്ങളൊന്നുമില്ല.

Noora T Noora T :