എല്ലാം കൃത്യമായ പ്ലാനിങ്, ആ പ്രമുഖ നടന്റെ മൊഴി മാറ്റിയത് ഇങ്ങനെ…. വമ്പൻ തെളിവുകൾ ഇതാ… അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ… വരും ദിവസങ്ങളിൽ അത് പുറത്ത് വരും

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസവും പല കോണുകളിൽ നിന്നും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാണ് പോലീസ് നീക്കം. കേസിൽ പരമാവധി തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ഹൈക്കോടതി സമയം നീട്ടി നൽകുന്നതിന് അനുസരിച്ച് അന്വേഷണത്തിന് വേഗം കൂട്ടാനാണ് പോലീസിന്റെ പദ്ധതി.

കേസിന്റെ ഗതി തന്നെ മാറ്റിമറിച്ച വെളിപ്പെടുത്തലായിരുന്നു ബാലചന്ദ്രകുമാർ നടത്തിയത്. ഇപ്പോഴിതാ മറ്റൊരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.
കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് ഡിലീറ്റ് ആക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞു.

ബാലചന്ദ്രകുമാർ പറഞ്ഞത്

‘നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി മൊഴിമാറ്റി പറഞ്ഞ ഇരുപത് സാക്ഷികളില്‍ 15 പേര്‍ക്ക് മൊഴി പഠിപ്പിച്ചു കൊടുക്കുന്ന ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഓഡിയോ കേട്ട ശേഷമാണ് സായ് ശങ്കര്‍ ഡിലീറ്റ് ആക്കിയത്. പക്ഷേ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഓഡിയോ സായ് ശങ്കർ കോപ്പി ചെയ്തിട്ടുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അത് പുറത്തുവിടും. എന്റെ സാന്നിധ്യത്തില്‍ മൂന്ന് പേരുടെ മൊഴി മാറ്റിയിട്ടുണ്ട്. ഞാനതിന് സാക്ഷിയാണ്. ഒരു പ്രമുഖ നടന്റെ മൊഴി മാറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”

സാക്ഷികളെ മൊഴി മാറ്റാന്‍ അനൂപും സുരാജും നേരിട്ട് ഇടപെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തെളിവായി ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സമയപരിധി അവസാനിക്കുമ്പോള്‍ കോടതിയില്‍ നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുത്തണം. പക്ഷെ ദിലീപ് സംഘവും തുടരുന്ന നിസ്സഹകരണം അന്വേഷണസംഘത്തിന് വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതികളും ബന്ധുക്കളും സ്വീകരിക്കുന്ന നിലപാട് കോടതിയെ അറിയിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Noora T Noora T :