വീടിന് പുറത്തേക്കിറങ്ങില്ല വാശി പിടിച്ച് കാവ്യ..സമയം പാഴാക്കാനില്ല പത്മസരോവരത്തിലേക്ക് ചീറിപ്പാഞ്ഞ് ക്രൈം ബ്രാഞ്ച്! ഉള്ള് പിടഞ്ഞു… സകല രഹസ്യങ്ങളും പുറത്തേക്ക്?

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ഇന്ന് ആലുവയിലെ വസതിയിൽ ചോദ്യം ചെയ്യും. കാവ്യ മാധവനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണസംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തിയിട്ടുണ്ട്.

ഉച്ചക്ക് രണ്ട് മണിക്ക് വീട്ടിലുണ്ടാകുമെന്ന് കാവ്യ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് കാവ്യയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതെങ്കിലും അസൗകര്യമറിയിക്കുകയായിരുന്നു. ഇന്നുച്ചക്ക് രണ്ട് മണിക്ക് ആലുവയിലെ പത്മ സരോവരം വീട്ടിൽ ഉണ്ടാകുമെന്ന് കാവ്യ അറിയിക്കുകയും ചെയ്തു. എന്നാൽ വീട്ടിൽ ചോദ്യം ചെയ്യൽ എന്ന നിർദേശത്തോട് ക്രൈംബ്രാഞ്ചിന് വിയോജിപ്പായിരുന്നു . ഇന്നലെ വൈകിട്ടും ദിലീപിന്‍റെ അഭിഭാഷകരോട് വീട്ടിൽ നിന്നും മാറി മറ്റൊരിടത്ത് കാവ്യ എത്തുമോയെന്ന കാര്യം ക്രൈംബ്രാഞ്ച് തിരക്കിയിരുന്നു. എന്നാൽ കാവ്യക്ക് വീടിന് പുറത്ത് എത്താൻ കഴിയില്ലന്നായിരുന്നു മറുപടി.

സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസിലെ തുടരന്വേഷണത്തിന്റെ ഭാ​ഗമായി ദീലീപിന്റെ ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അനുജൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നിൽ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ പറയുന്നു. ഇന്ന് പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്

അതേസമയം നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് എന്നിവയുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിലെ രഹസ്യ വിചാരണ സംബന്ധിച്ച് വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും അന്വേഷണം നടക്കുന്ന കേസുകളിൽ ശേഖരിച്ച വസ്തുതകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയാണെന്നും ഹർജിയിൽ ആരോപിച്ചു. ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസാണു ഹർജി പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയാണ് സുരാജ്.

Noora T Noora T :