ഈശ്വരാ ചതിച്ചല്ലോ! കാവ്യ നാളെ ഹാജരാവില്ല! വക്രബുദ്ധി പുറത്തെടുത്തു, ദിലീപിന്റെയും വക്കീലിന്റെയും അഡാർ പ്ലാൻ, സൂപ്പർ ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നാളെ കാവ്യ ചോദ്യം ചെയ്യലിന് ഹാജരാവില്ല. അസൗകര്യം അറിയിച്ച് മറുപടി നൽകിയിരിക്കുകയാണ്. മറ്റൊരു ദിവസം സമയം നൽകണമെന്നാണ് ആവിശ്യം. ഇതേ തുടർന്ന് ബുധനാഴ്ച രണ്ട് മണിയ്ക്ക് ആലുവയിലെ പത്മാസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യും. നാളെയായിരുന്നു കാവ്യയോട് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദേശിച്ചത്

തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രെെം ബ്രാഞ്ച് ഒരുങ്ങുന്നത്.2017 ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ മൂന്ന് മാസമായി ന‌ടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ അങ്ങിങ്ങായി കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാണ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചത് കാവ്യയുടെ ഉ‌ടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോൾ ഡ്രെെവറായി ഒപ്പമുണ്ടായിരുന്നത് പൾസർ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളിൽ കാവ്യ ചോദ്യം ചെയ്യലിൽ മറുപടി നൽകേണ്ടി വരും. നടി ആക്രമിക്കപ്പെ‌ട്ട ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയിൽ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിലുണ്ട്. വിഐപി ശരത്ത് ന‌ടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയു‌ടെ അ‌ടുത്ത സുഹൃത്തായ മറ്റൊരു ന‌ടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയിൽ നിന്നും വ്യക്തത തേടും.കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

Noora T Noora T :