‘എനിക്കു നിങ്ങളെ ഭയമാണ്’ പൊട്ടിക്കരഞ്ഞ് കാവ്യ…ദിലീപിനെ കാവ്യ ഭയക്കുന്നുവെന്നതിന് തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്!പല സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ അവസരം ക്രൈം ബ്രാഞ്ച് നൽകിയിട്ടുണ്ട്. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്.

ഇന്നലത്തെ ദിവസം ദിലീപിനേയും കാവ്യയേയും സംബന്ധിച്ചടുത്തോളം വലിയ മാറ്റമാണ് വരുത്തിയത്. രാവിലെ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായിശങ്കറിനെ അറസ്റ്റ് ചെയ്തു. വൈകുന്നേരത്തോടെ കേരളം ഞെട്ടിക്കുന്ന ബ്രേക്കിംഗാണ് വന്നത്. എന്നും നിഷ്‌ക്കളങ്കയായി മാത്രം കണ്ടിരുന്ന കാവ്യാ മാധവനിലേക്ക് സംശയത്തിന്റെ ചുരുള്‍ നീളുന്ന ശബ്ദ സന്ദേശമാണ് കാവ്യക്ക് പണികൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടത്. ഇതോടെ ചെന്നയിലുള്ള കാവ്യാ മാധവന്‍ അങ്കലാപ്പിലായി. ഇതിന് പിന്നാലെ കാവ്യ മാധവനെ ചോദ്യം ചെയ്യും എന്ന വാര്‍ത്തയും വന്നു

കേസിലെ മാഡം കാവ്യയാണെന്ന തരത്തിലാണ് ചർച്ചകൾ. ദിലീപിന്റെ സഹോദരീഭർത്താവ് ടി എൻ സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതായാണ് സൂചന. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വിശദമായി തന്നെ പരിശോധിക്കും. ‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.

സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. ദിലീപിനോട് കാവ്യ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം പല സംശയങ്ങൾക്കും ഇട നൽകുന്നു. ഈ സംഭാഷണത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ വ്യക്തത വരുത്തും. ചോദ്യം ചെയ്യലിൽ ദിലീപിന്റെ ഭാര്യയെ സമ്മർദ്ദത്തിലാക്കാതെ തന്ത്രപരമായി എല്ലാം മനസ്സിലാക്കാനാകും ശ്രമിക്കുക

അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണ് കേസിന് വഴിയൊരുക്കിയ സംഭവങ്ങൾക്ക് തുടക്കമെന്ന് സുരാജ് സുഹൃത്തും വ്യവസായിയുമായ ശരത്തിനോടു പറയുന്ന ശബ്ദസംഭാഷണമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. കാവ്യയെ കുടുക്കാൻ ചില കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അവർക്കു കാവ്യ നൽകിയ പണിയാണ് സംഭവമെന്നും ദിലീപിന് അതിൽ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളത് സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യാമാധവനെ വലിച്ചിഴയ്ക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടോയെന്ന് കാവ്യയുടെ കുടുംബത്തിന് സംശയം. ഇക്കാര്യം ക്രൈംബ്രാഞ്ചിനേയും അവർ അറിയിച്ചതായാണ് സൂചന. .ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാകും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ മൊബൈലിൽ നിന്നാണ് കേസിൽ നിർണ്ണായകമാകാവുന്ന എല്ലാ തെളിവും ക്രൈംബ്രാഞ്ചിന് കിട്ടിയതെന്നാണ് സൂചന.

Noora T Noora T :