നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ

നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ്‌ ലെനയുടെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ദുബായിൽ ചിത്രീകരണം പൂർത്തീകരിച്ച ‘ലവ് ജിഹാദ്’, ‘ടു മെ’ൻ എന്നീ ചിത്രങ്ങളിലും ലെന ശ്രദ്ധയേമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ 150ൽ പരം സിനിമകളിൽ ശ്രദ്ധേയായ നടിയാണ് ലെന. ചടങ്ങിൽ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണി, അംജദ് മജീദ്, ജംഷാദ് അലി, റഫീഖ്, ആദിൽ സാദിഖ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം നടിയും മോഡലുമായ അഞ്ജലി അമീറിനും ഗോൾഡൻ വൈസ് ലഭിച്ചിരുന്നു. വിസ ലഭിച്ച വിവരം അഞ്ജലി അമീർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് . ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ‌

Noora T Noora T :