കണക്ക് കൂട്ടലുകൾ പൊട്ടിപാളീസായി! ക്രൈം ബ്രാഞ്ചിന്റെ മാരക നീക്കം ഒന്നും തീരുന്നില്ല സംഭവിക്കാൻ പോകുന്നത്… ദിലീപ് കുടുക്കിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഈ മാസം 14 ന് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതുപ്രകാരം ഇനി വെറും 10 ദിവസം മാത്രമാണ് റിപ്പോർട്ട് സമർപ്പിക്കാൻ ശേഷിക്കുന്നത്. എന്നാൽ അന്വേഷണത്തിന് കൂടുതൽ സമയം ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് റിപ്പോർട്ട്.

എന്നാൽ അനുവദിച്ച തീയതിക്കുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കുമെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. എന്തുകൊണ്ട് കൂടുതൽ സമയം ആവശ്യം എന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് ഉൾപ്പെടെയുള്ള അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം എന്നാണ് വിവരം.

കേസന്വേഷണത്തിനിടെ നിരവധി നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. മാത്രമല്ല ഈ ഘട്ടത്തിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നതെന്നാണ് വിവരം.

മാർച്ച് ഒന്നാം തീയതി വരെയായിരുന്നു തുടരന്വേഷണത്തിന് നേരത്തേ വിചാരണ കോടതി സമയം അനുവദിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യാനും കൂടുതൽ അന്വേഷണങ്ങൾ പൂർത്തിയാക്കാനും ഉള്ള സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം മുൻപോട്ട് പോകണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു.

എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാൻ വേണ്ടിയാണ് തുടരന്വേഷണം എന്നായിരുന്നു എട്ടാം പ്രതിയായ ദിലീപിന്റെ ആരോപണം. തുടർന്ന് തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ദിലീപിന്റെ ആവശ്യം തള്ളിയ കോടതി അന്വേഷണ സംഘത്തിന് ഒരു മാസം കൂടി അനുവദിക്കുകയായിരുന്നു.

നിലവിൽ എട്ടാം പ്രതി ദിലീപിനെ രണ്ട് ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടതുണ്ട്.

ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയിൽ കാവ്യയെ കുറിച്ച് ആരോപണം ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട ശേഷം ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്കായിരുന്നു കൈമാറിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ കൂറുമാറ്റാൻ കാവ്യയും സാക്ഷികളുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

എന്നാൽ കാവ്യയെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. പരമാവധി മാധ്യമ ശ്രദ്ധ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. നേരത്തേ അന്വേഷണത്തിന്റെ പേരിൽ തന്റെ കുടുംബത്തെ അന്വേഷണ സംഘം വേട്ടയാടുകയാണെന്ന തരത്തിൽ ദിലീപ് കോടതിയിയിൽ പരാതി ഉയർത്തിയിരുന്നു. തന്റെ 87 വയസായ അമ്മയുടെ മുറിയിൽ ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തുന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം.

Noora T Noora T :