ജാനകി റീ എന്‍ട്രിയുമായി വീണ്ടും ബിഗ്‌ബോസിലേക്കോ? ആ ചിത്രം ഞെട്ടിച്ചു

പതിനേഴ് പേരുമായി ആരംഭിച്ച ബിഗ് ബോസ്സ് മലയാളം സീസൺ 4 ൽ നിന്ന് നടി ജാനകി സുധീര്‍ ആണ് ആദ്യം പുറത്തായത്. ഈ സീസണില്‍ ബിഗ് ബോസ് വീട്ടിലേക്ക് രണ്ടാമതായി കയറി വന്ന താരവും ആദ്യത്തെ വനിതയുമായിരുന്നു ജാനകി. തന്റെ ജെനുവിനായ സമീപനത്തിലൂടേയും എല്ലായിടത്തും എത്തുന്ന പെരുമാറ്റത്തിലൂടെയും ശ്രദ്ധിക്കപ്പെടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജാനകിയുടെ പുറത്താകല്‍ പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു.

അവിടെ നില്‍ക്കാന്‍ യോഗ്യതയില്ലാത്ത ചിലരുള്ളപ്പോള്‍ ജാനകിയെ മാറ്റിയത് ശരിയായിട്ടില്ലെന്നാണ്
ഇപ്പോൾ ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് പിന്തുണ അറിയിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ജാനകി മത്സരത്തില്‍ നിന്ന് പുറത്തായതെന്ന് ചോദിച്ചാല്‍ പ്രേക്ഷകരുടെ വോട്ട് ലഭിക്കാത്തത് കൊണ്ടാണ്. മറ്റുള്ളവരെ അപേക്ഷിച്ച് അത്ര പ്രശസ്തി ഇല്ലാത്തതാണ് ജാനകിയ്ക്ക് പ്രശ്‌നമായി തീര്‍ന്നത്. ജാനകി ശക്തയായ മത്സരാര്‍ഥി ആയിരുന്നെങ്കിലും താരമൂല്യമുള്ള മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആരാധക പിന്‍ബലം ലഭിക്കാതെ പോയി. അതാണ് വോട്ടിന്റെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ജാനകി ഫ്‌ളൈറ്റില്‍ നിന്നുള്ള ഫോട്ടോയാണ് ആദ്യം പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നല്‍കിയ ചിത്രത്തില്‍ ‘മുംബൈ, മഹാരാഷ്ട്ര’ എന്ന് നടി സൂചിപ്പിക്കുകയും ചെയ്തു. ഇതോടെ വീണ്ടും മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നതാണോ എന്നും അതല്ല നാട്ടിലേക്ക് പോവുന്നതാണോ എന്നുമൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. എന്നാല്‍ ബിഗ് ബോസ് ആരാധകര്‍ക്ക് നന്ദി പറഞ്ഞും ജാനകി എത്തിയിരിക്കുകയാണിപ്പോള്‍.

ചെറിയ കാലയളവാണെങ്കിലും ബിഗ് ബോസ് യാത്ര ഞാന്‍ ആസ്വദിച്ചു. ‘ജാനകി കൂടുതല്‍ അര്‍ഹതയുള്ളവള്‍ ആണ്’ ജാനകി ശരിക്കും നന്നായി കളിച്ചു’, ‘ഞങ്ങള്‍ക്ക് ജാനകിയെ ബിഗ് ബോസില്‍ തിരികെ വേണം’ എന്നിങ്ങനെയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചു. അതെനിക്ക് കൂടുതല്‍ അഭിമാനമായി തോന്നുന്നു. ഞാന്‍ ബിഗ് ബോസില്‍ പങ്കെടുത്തതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഓര്‍ത്ത് ഈ 7 ദിവസങ്ങളിലും ഞാന്‍ ആശങ്കിലായിരുന്നു. തീര്‍ച്ചയായും ബിഗ് ബോസ് വീട് മിസ് ആവും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വീണ്ടും നന്ദി… എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജാനകി പറയുന്നത്.

Noora T Noora T :